മരിയ, അവളൊരു കടലാണ്…!
ലാജോ ജോസിന്റെ ഏറ്റവും പുതിയ നോവല്‍ ‘കന്യാ-മരിയ’ ക്ക് അരുണ്‍ വിനയ് എഴുതിയ വായനാനുഭവം
ബേസില്‍.. നീയൊരു ചോദ്യച്ചിഹ്നമാണ്.. മലമുകളില്‍ കുരിശിലേറി നിന്ന് നീ നടത്തിയ അരുളിപ്പാടുകള്‍.. നീയന്തായിരുന്നു എന്ന് എനിക്കെപ്പോഴെങ്കിലും മനസ്സിലാകുമായിരിക്കും.
മരിയ – അവളൊരു കടലാണ്… എത്ര തുഴഞ്ഞാലും മറുകര കാണാനാവാതെ വായനക്കാരെ അവള്‍ ആശയക്കുഴപ്പങ്ങളുടെ ചുഴികളിലേക്ക് കൊണ്ടെത്തിക്കും. നിന്നെക്കുറിച്ചു ഒരുപാട് സംസാരിക്കുവാനുണ്ടെങ്കിലും ഒരു സ്‌പോയിലര്‍ അലെര്‍ട്‌ന്റെ തലവാചകത്തോടെ ഇതെഴുതാന്‍ എനിക്ക് താല്പര്യമില്ലാത്തത് കൊണ്ട് മാത്രം ഞാന്‍ നിര്‍ത്തുന്നു..
ഭാഗം രണ്ടിലേക്ക് കടക്കുമ്പോള്‍ ട്വിസ്റ്റ് എന്ന വാക്കൊന്നും മതിയാവില്ല എന്ന നിലയിലേക്കൊരു പോക്കാണ് കഥ മുഴുവനായി. അത് വരെ കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത പുതിയ കഥകളിലേക്ക്, കഥാപാത്രങ്ങളിലേക്ക് എഴുത്തുകാരന്‍ നിങ്ങളെ കൊണ്ട് പോയേക്കാം. അടുത്തിനിയെന്ത് എന്ന ആവേശത്തില്‍ താളുകള്‍ മറിക്കുന്നത് നിങ്ങള്‍ പോലും അറിയാതെ പോകും അത്രമാത്രം excitement അടിപ്പിക്കാന്‍ പോന്ന സംഗതികള്‍ കഥയിലുടനീളം ഉണ്ട്.
ഇനിയുള്ള ഭാഗങ്ങളെക്കുറിച്ച് പറയണമെന്നുണ്ടെങ്കിലും “ᴡʀɪᴛᴇʀꜱ ʀᴜʟᴇ ᴩᴀɢᴇ ɴᴏ 118′ പ്രകാരം അതൊരു കുറ്റകൃത്യം ആയേക്കും…(ആ rule ഏതാന്ന് അറിയാന്‍ ആരും law ബുക്കൊന്നും നോക്കിയിട്ട് കാര്യമില്ല.. കന്യാമരിയ തന്നെ വായിക്കണം) ഒരുപക്ഷെ മലയാളസാഹിത്യ ലോകത്ത് ഫിക്ഷണല്‍ വിഭാഗത്തില്‍ വളരെ ചുരുക്കം പുസ്തകങ്ങളില്‍ മാത്രം പറഞ്ഞ് കണ്ടിട്ടുള്ള ഒരു വിഷയത്തെ വളരെ കയ്യടക്കത്തോടെ, ഭാഷ വൈദഗ്ദ്ധ്യത്തോടെ എഴുത്തുകാരന്‍ നമുക്കായി അവതരിപ്പിക്കുന്നുണ്ട്.
സമീപകാലങ്ങളില്‍ പത്രമാധ്യമങ്ങളില്‍ നിറഞ്ഞു നിന്ന സഭയുടെ ഏകദേശം എല്ലാ കൊള്ളരുതായ്മകളെയും പല ഭാഗങ്ങളിലായി തൊട്ടും തൊടാതെയും പറയുന്ന രീതിയും തികച്ചും ആസ്വാദ്യജനകം ആയിരുന്നു.
Comments are closed.