DCBOOKS
Malayalam News Literature Website

ആചാരങ്ങളുടെ പേരില്‍ ലൈംഗികതൊഴിലിൽ എത്തപ്പെട്ട പെണ്‍കുട്ടികളുടെ ജീവിതം!

അരുണ്‍ എഴുത്തച്ഛന്റെ ‘വിശുദ്ധ പാപങ്ങളുടെ ഇന്ത്യ’എന്ന പുസ്തകത്തിന് അബ്ദുള്‍ റഹ്മാന്‍ വിഴിഞ്ഞം എഴുതിയ വായനാനുഭവം

ഞെട്ടലോടെയാണ് അരുണ്‍ എഴുത്തച്ഛന്റെ ‘വിശുദ്ധ പാപങ്ങളുടെ ഇന്ത്യ’ വായിച്ച് തീര്‍ത്തത്. പാപങ്ങളുടെ മൂടുപടം അണിഞ്ഞ ഇന്ത്യ യുടെ മറ്റൊരു മുഖം അതാണ് ഈ പുസ്തകത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയം.

Textഓരോ പേജും മറിക്കും തോറും ഹൃദയമിടിപ്പ് കൂടുകയായിരുന്നു. കാരണം അത്രക്കും ഞെട്ടിക്കുന്ന സത്യങ്ങളാണ് ഇതില്‍ നിറഞ്ഞ് നില്‍ക്കുന്നത്. രചയിതാവിന്റെ അന്വേഷണ സമയം ഒരു റിക്ഷാക്കാരന്‍ പറയുന്നുണ്ട് നിങ്ങള്‍ക്ക് ഏറ്റവും കുറഞ്ഞ വിലക്ക് സ്ത്രീ ആണോ ആവശ്യം എങ്കില്‍ എന്റെ വീട്ടിലേക്ക് വരാം 200 രൂപ നല്‍കിയാല്‍ മതി… ഈ ഭാഗം വായിച്ചപ്പോള്‍ മനസ്സ് മരവിച്ച ഒരുതരം അവസ്ഥയിലായിരുന്നു.

ആചാരങ്ങളുടെ പേരില്‍ വേശ്യാവൃത്തിയില്‍ എത്തിപ്പെട്ട  പെണ്‍കുട്ടികളുടെ ജീവിതങ്ങളുടെ കഥയാണ് അല്ല സത്യങ്ങളാണ് വിശുദ്ധ പാപങ്ങളുടെ ഇന്ത്യ.

സോനഗച്ചി ആയാലും ഉച്ചഗി ആയാലും കൊല്‍ക്കത്തയിലെ കാമത്തിപുര ആയാലും ലൈംഗീക തൊഴിലാളികള്‍ എവിടെയെല്ലാം അവിടങ്ങളില്‍ ഉള്ള എല്ലാവര്‍ക്കും പറയാനുണ്ടാവുക ഒരേ അനുഭവം തന്നെ ആണ് പട്ടിണിയുടെ യും ദാരിദ്ര്യത്തിന്റെ യും കാരണങ്ങളാണ് ഏവര്‍ക്കും പറയാനുള്ളത്. ഇത്രയൊക്കെ ക്രൂരമായ അനുഭവങ്ങള്‍ അവര്‍ക്ക് ഉണ്ടാകുമ്പോഴും അവര്‍ക്കുള്ള ഏക ആശ്വാസം എന്നത് ഒരു നേരമെങ്കിലും കൃത്യമായി ഭക്ഷണം കഴിക്കാന്‍ സാധിക്കുന്നുണ്ട് എന്നതാണ്.

അന്ധവിശ്വാസവും അനാചാരങ്ങളും സ്ത്രീകളെ അടിമയാക്കി വച്ചിരിക്കുന്നതിന്റെ പിന്നിലുള്ള രഹസ്യങ്ങള്‍ അന്വേഷിച്ച് പോകുന്ന ഒരു മാധ്യമ പ്രവര്‍ത്തകന്റെ എട്ടുവര്‍ഷം നീണ്ട കണ്ടെത്തലുകളാണ് വിശുദ്ധ പാപങ്ങളുടെ ഇന്ത്യ. ഇന്ത്യ എന്റെ രാജ്യമാണ്, എല്ലാവരും എന്റെ സഹോദരി സഹോദരന്മാരാണ് എന്ന് പറയുന്ന ഓരോ ഇന്ത്യ കാരനും വായിച്ചിരിക്കേണ്ട ഒരു പുസ്തകം.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.