ഇന്ത്യന്‍ എഴുത്തുകാരി ഗീതാഞ്ജലി ശ്രീക്ക് ബുക്കർ ഇന്റർനാഷനൽ പുരസ്കാരം
2022 ലെ അന്താരാഷ്ട്ര ബുക്കര്‍ സമ്മാനം ഹിന്ദി സാഹിത്യകാരി ഗീതാഞ്ജലി ശ്രീക്ക്. ഗീതാഞ്ജലി ശ്രീയുടെ ‘രേത് സമാധി’ എന്ന നോവലിന്റെ ഇംഗ്ലിഷ് പരിഭാഷയായ ‘ടോംബ് ഓഫ് സാന്‍ഡിനാണ് ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്കാരം.
ഹിന്ദിയില്‍ നിന്നുള്ള ഒരു കൃതിയുടെ പരിഭാഷയ്ക്ക് ആദ്യമായാണ് ഇന്റര്‍നാഷണല്‍ ബുക്കര്‍ പുരസ്കാരം ലഭിക്കുന്നത്. ഡെയ്സി റോക് വെല്ലാണ് ഇംഗ്ലീഷ് പരിഭാഷ നിര്‍വഹിച്ചത്. ഇന്ത്യ- പാക്ക് വിഭജന കാലത്തെ ദുരന്തസ്മരണകളും ഭര്‍ത്താവ് നഷ്ടപ്പെട്ടതില്‍ കടുത്ത വിഷാദരോഗത്തിനടിമയുമായ നോവലിലെ കേന്ദ്ര കഥാപാത്രം പാക്കിസ്ഥാനിലേക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നതാണ് രേത് സമാധിയുടെ ഇതിവൃത്തം.
ഉത്തര്‍പ്രദേശിലെ മെയിന്‍പുരി സ്വദേശിനിയായ ഗീതാഞ്ജലി ശ്രീ (64) ന്യൂഡെല്‍ഹിയിലാണ് താമസം. 2018 ലാണ് ‘രേത് സമാധി’ പുറത്തിറങ്ങുന്നത്. ഇംഗ്ലീഷിനൊപ്പം ഫ്രഞ്ച്,ജര്‍മന്‍,സെര്‍ബിയന്‍,കൊറിയന്‍ ഭാഷകളിലേക്കുംനോവല് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. 135 പുസ്തകങ്ങളില്‍ നിന്നുമാണ് 6 പുസ്തകങ്ങളുടെ ചുരുക്കപ്പട്ടിക സമിതി തയ്യാറാക്കിയത്. 50,000 യൂറോ സമ്മാനത്തുക ഗീതാഞ്ജലിയും ഡെയ്സി റോക് വെല്ലും പങ്കിടും.
Comments are closed.