DCBOOKS
Malayalam News Literature Website

‘ലോക ഇതിഹാസകഥകള്‍’ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് നല്‍കാന്‍ ഒരു സമ്മാനം

ഭൂതകാലം എന്ന പൗരാണിക ചരിത്രത്തെ പൂരിപ്പിക്കുന്നത് ഇതിഹാസങ്ങളാണ്. ഇത്തരം ഇതിഹാസങ്ങള്‍ ലോകത്തെമ്പാടും വ്യാപിച്ചു കിടക്കുന്നു. ഇതിഹാസകഥകളുടെ സമാഹാരം ‘ലോക ഇതിഹാസകഥകള്‍’  ഇപ്പോള്‍ സ്വന്തമാക്കാം അത്യാകര്‍ഷകമായ വിലക്കിഴിവോട് കൂടി. 7,250 രൂപ വിലയുള്ള പുസ്തകം ഈ വാരം ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെയും ഡി സി/കറന്റ് പുസ്തകശാലകളിലൂടെയും 2,999 രൂപയ്ക്ക് സ്വന്തമാക്കാവുന്നതാണ്. ഡി സി ബുക്സ് പ്രീ പബ്ലിക്കേഷന്‍ പദ്ധതിയിലൂടെ പുറത്തിറക്കിയ പുസ്തകത്തിന് 12 വാല്യങ്ങളിലായി 12,000 പേജുകളാണുള്ളത്.

ഒരു ജനതയുടെ സാംസ്‌കാരിക പൈകൃതത്തിന്റെ ഭാഗമാണ് മിത്തുകള്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന നിരവധി മിത്തുകളെ തൊട്ടറിയാനുള്ള അപൂര്‍വ്വാവസരമാണ് ലോക ഇതിഹാസ കഥകള്‍ എന്ന കൃതിയിലൂടെ മലയാളിക്ക് ലഭിച്ചത്.

ഈ സമാഹാരത്തിലെ ഓരോ കഥയും ഓരോ അനുഭവമാണ്. അത് വായനക്കാരന്റെ ചിന്തകളെ സ്വാധീനിക്കുന്നു. ഒപ്പം ഒട്ടേറെ കാര്യങ്ങള്‍ പഠിപ്പിക്കുന്നു. ആയിരക്കണക്കിന് കഥകളിലൂടെ പുതിയ ചിന്തകളുടെ ലോകത്തേയ്ക്ക് കൈപിടിച്ചു നടത്തുകയാണ് ലോക ഇതിഹാസകഥകള്‍ എന്ന ഈ മഹാപുസ്തകം.

വീരകഥകള്‍, സാഹസികകഥകള്‍, ഉല്‍പ്പത്തിക്കഥകള്‍, അത്ഭുതകഥകള്‍, പ്രണയകഥകള്‍, അനുഷ്ഠാനകഥകള്‍, കൗതുകകഥകള്‍, അമാനുഷകഥകള്‍, സ്വര്‍ഗകഥകള്‍, പക്ഷിക്കഥകള്‍, ദേവകഥകള്‍, ദൈവകഥകള്‍, മൃഗകഥകള്‍, സദ്കഥകള്‍ തുടങ്ങി ലോകത്തിലെ ആധുനികമായ എല്ലാ കഥകളുടെയും ആധരമായ കഥകള്‍ ഈ സമാഹാരത്തില്‍ ഉള്‍ക്കൊള്ളിച്ചതാണ് ‘ലോക ഇതിഹാസകഥകള്‍’.  ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക, നോര്‍ത്ത് അമേരിക്ക, ഈജീപ്റ്റ്, ഗ്രീക്ക്, റോമന്‍, ജൂത, ക്രിസ്ത്യന്‍, കെല്‍റ്റിക്, നോര്‍സ്, ചൈന, ജപ്പാന്‍, ഇന്യൂട്ട്, പേര്‍ഷ്യ, കൊറിയ, മംഗോളിയ, റഷ്യ, ഇന്ത്യ, ആസ്‌ട്രേലിയന്‍ ദ്വീപ് സമൂഹങ്ങള്‍ തുടങ്ങി ലോകത്തിലെ എല്ലാ മിത്തുകളും ഒരുമിക്കുന്ന ഒരേയൊരു പുസ്തകസമാഹാരം കൂടിയാണ് ‘ലോക ഇതിഹാസകഥകള്‍’.

ലോക ഇതിഹാസ കഥകള്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.