എസ്. ഹരീഷിന്റെ ആഗസ്റ്റ് 17 പുസ്തകചര്‍ച്ച ഇന്ന് തിരുവനന്തപുരത്ത്
എസ്. ഹരീഷിന്റെ ഏറ്റവും പുതിയ നോവലായ ആഗസ്റ്റ് 17 പുസ്തക ചര്‍ച്ച ഇന്ന് വൈകീട്ട് 5 മണിക്ക് വഴുതക്കാട് ലെനിന് ബാലവാടിയില്‍ വച്ച് നടക്കും.
പ്രദീപ് പനങ്ങാട് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആര്. എസ്. അജിത്ത് ആമുഖ സംഭാഷണം നടത്തും. വി ജെ ജെയിംസ് ഡോ. പി. എസ്. ശ്രീകല, ലക്ഷ്മി ദിനചന്ദ്രന് തുടങ്ങിയവര്‍ പുസ്തകവലോകനത്തില് പങ്കെടുത്ത് സംസാരിക്കും.
പുസ്തകത്തിന്റെ രചയിതാവ് എസ്. ഹരീഷും ചടങ്ങില്‍ സന്നിഹിതനായിരിക്കും.
നമ്മൾ ജീവിക്കുന്ന ദേശത്തിന്റെയും കാലത്തിൻറേയും പ്രതിചരിത്രമാണ് (alternate history) Textആഗസ്റ്റ് 17 എന്ന നോവൽ. തിരുവിതാംകൂർ ഇന്ത്യൻ യൂണിയനിൽ ലയിക്കാതെ സ്വതന്ത്ര രാജ്യമായി എന്ന് എഴുത്തുകാരൻ ഭാവന ചെയ്യുന്നു. അതിലേക്ക് നയിച്ച ചരിത്രസംഭവങ്ങളെ ഇഷ്ടാനുസരണം മാറ്റിമറിക്കുന്നു. അതിനുശേഷം തലകീഴായി മറിഞ്ഞ ലോകത്തെ ഇരുണ്ട ചിരിയോടെ കാണുന്നു. കാമത്തേയും പ്രണയത്തേയും പലായനത്തേയും അധികാരത്തോട് ചേർത്ത് നിർത്തുന്നു. മലയാളിയുടെ വലിയ എഴുത്തുകാരും രാഷ്ട്രീയ നേതാക്കളും തങ്ങൾ അണിയാത്ത വേഷങ്ങളിൽ ഈ നോവലിൽ പകർന്നാടുകയാണ്. പരിധികളില്ലാതെ ഭാവന ചെയ്യാൻ മാത്രം സ്വതന്ത്രനാണ് എഴുത്തുകാരൻ എന്ന് പ്രഖ്യാപിക്കുകയാണ് ആഗസ്റ്റ് 17.
Comments are closed.