ടിക്കാറാം മീണയുടെ ആത്മകഥ ‘തോൽക്കില്ല ഞാൻ’: പുസ്തക പ്രകാശനം നാളെ
ടിക്കാറാം മീണ ഐ എ എസിന്റെ ആത്മകഥ തോൽക്കില്ല ഞാൻ പുസ്തകം പ്രകാശനം നാളെ. തിരുവനന്തപുരം പ്രസ്സ് ക്ലബ് ടി എൻ ജി ഹാളിൽ രാവിലെ പതിനൊന്നു മണിക്ക് നടക്കുന്ന ചടങ്ങിൽവെച്ച് ശശി തരൂർ എം പി നിർവഹിക്കും. മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ പുസ്തകം ഏറ്റുവാങ്ങും. ജോർജ് ഓണക്കൂർ പുസ്തകം പരിചയപ്പെടുത്തും. പ്രഭാവർമ ചടങ്ങിൽ അധ്യക്ഷനായിരിക്കും.
തോൽക്കില്ല ഞാൻ ടിക്കാറാം മീണ ഐ.എ.എസ്. ഭൂമിയുടെ അവകാശത്തിനുവേണ്ടിയുള്ള സമുദായത്തിന്റെ പോരാട്ടം. സമുദായ പാരമ്പര്യമനുസരിച്ച് പതിനൊന്നാം വയസ്സിൽ വിവാഹം. പിന്നീട് സിവിൽ സർവ്വീസ്. കേരളത്തിൽ ജോലി ചെയ്തിടങ്ങളിൽ സ്വതസ്സിദ്ധശൈലിയിൽ പ്രവർത്തിക്കുകയും രാഷ്ട്രീയ നേതൃത്വവുമായി കലഹിക്കുകയും ചെയ്തപ്പോൾ എതിരാളികളായ നേതാക്കൾക്ക് രംഗം വിടുകയോ പശ്ചാത്തപിക്കുകയോ ചെയ്യേണ്ടി വന്നു. രാഷ്ട്രീയ വൈരാഗ്യബുദ്ധിയാൽ ശിക്ഷി ക്കപ്പെടുകയും പ്രയാസപ്പെടുകയും ചെയ്തിട്ടും തളരുകയോ കീഴടങ്ങുകയോ ചെയ്യാത്ത ഒരു ഐ.എ.എസ്. ഉദ്യോഗസ്ഥന്റെ ജീവിതരേഖ. അസാമാന്യമായ ആത്മവിശ്വാസവും നീതിബോധവും അർപ്പണമനോഭാവവും ഒത്തുചേർന്ന ഒരു സിവിൽ സെർവന്റിന്റെ അപൂർവമായ ആത്മകഥ. അന്യദേശത്തുനിന്നും ഇവിടെയെത്തി കേരളത്തെ സ്നേഹിച്ച ഒരു മനുഷ്യസ്നേഹിയുടെ ജീവിതസമര ചരിത്രമാണ് ഈ ഗ്രന്ഥം. പേര് ദ്യോതിപ്പിക്കുന്നതുപോലെ പരാജയപ്പെടുത്താൻ കഴിയാത്ത ഒരു സിവിൽ സർവീസ് ഉദ്യോഗസ്ഥന്റെ പ്രചോദനാത്മകമായ ജീവിതകഥയാണ് തോൽക്കില്ല ഞാൻ. എഴുത്ത് എം.കെ.രാമാസ്.
Comments are closed.