മനസ്സ് ഇടതു പക്ഷത്തോടൊപ്പം : രജനി വാര്യര്‍ എഴുതുന്നു
ഏപ്രില്‍ ലക്കം പച്ചക്കുതിരയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ നിന്നും
വ്യക്തിപരമായ രാഷ്ട്രീയകാഴ്ചപ്പാട് അവിടെ ഒരിക്കലും പ്രതിഫലിക്കരുത് എന്ന് നിര്‍ബന്ധബുദ്ധി ഉള്ളയാളാണ് ഞാന്‍. ചര്‍ച്ചകളില്‍ നമ്മള്‍ ഒരു നിലപാട് സ്വീകരിക്കേണ്ടിവരും. അവിടെ, വിഷയം പഠിച്ച്, ശരിയുടെ രാഷ്ട്രീയം പറയുകയാണ് ഞാന്‍ ചെയ്യാറുള്ളത്. നമ്മള്‍ക്ക് ബോധ്യപ്പെടുന്ന ആ ശരിയില്‍ ഊന്നി നമ്മള്‍ ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍, അല്ലെങ്കില്‍ ചില ഉത്തരങ്ങളെ ഖണ്ഡിക്കുമ്പോള്‍ ഒക്കെ, നമ്മള്‍ ഏതെങ്കിലും പാര്‍ട്ടിയുടെ ആളാണെന്നു വിമര്‍ശിക്കപ്പെടുന്നതൊക്കെ സ്വാഭാവികമാണ്.
ഒട്ടേറെ വൈവിധ്യങ്ങള്‍ ഉള്ള, ഒരു ജനാധിപത്യരാജ്യത്ത് ജീവിക്കുമ്പോള്‍ രാഷ്ട്രീയം എന്ന ഒന്ന് മാറ്റിനിര്‍ത്താന്‍ ആര്‍ക്കും സാധിക്കില്ല, അല്ലെങ്കില്‍ അങ്ങിനെ ജീവിക്കുന്നത് ഒരു ബുദ്ധിശൂന്യത ആണെന്നാണ് ഞാന്‍ കരുതുന്നത്. നമ്മളുടെ കാര്യങ്ങള്‍ നോക്കാന്‍ ആരെ തെരഞ്ഞെടുക്കണം, ആരുടെ ആശയങ്ങളാണ് നമ്മുടെ ചിന്തക്കുംനാടിന്റെ ഉയര്‍ച്ചക്കും ചേരുന്നത് എന്നതൊക്കെ അവിടെ പ്രധാനമാണ്. രാഷ്ട്രീയം എന്നും ജനോപകാരത്തിന് ആകണം, വ്യക്തിയുടെയും സമൂഹത്തിന്റെയും നാടിന്റെയും നന്മക്കാകണം, മനുഷ്യപക്ഷമാകണം എന്നൊക്കെയാണ് എന്റെ വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ മനസ്സില്‍ ഉറച്ചിട്ടുള്ളത്. തൊഴിലാളി വര്‍ഗ്ഗത്തോടൊപ്പം നില്‍ക്കേണ്ടതാണ് എന്ന ഒരു ബോധം മനസ്സില്‍ കയറിയതോടെ, രാഷ്ട്രീയത്തെകുറിച്ചൊക്കെഗൗരവമായി ചിന്തിച്ചപ്പോള്‍ മുതല്‍, മനസ് ഇടത്പക്ഷത്തോടൊപ്പമാണ്.
എന്ന് കരുതി, ഇടതുപക്ഷം ചെയ്യുന്ന എല്ലാത്തിനെയും കണ്ണുമടച്ചു അംഗീകരിച്ചിട്ടില്ല, അംഗീകരിക്കില്ല.ഇടതുപക്ഷത്തിന്റെ പ്രവര്‍ത്തനങ്ങളിലും കാഴ്ചപ്പാടുകളിലും ഒക്കെ
വരുന്ന മാറ്റങ്ങള്‍ ചിലപ്പോഴെങ്കിലും മനസില്‍ ആശങ്ക ഉണ്ടാക്കാറുമുണ്ട്. ജനങ്ങളെ കരുതാതെ ചില കാര്യങ്ങളില്‍ ചില സ്വാര്‍ത്ഥതാത്പര്യങ്ങളിലേക്ക് പോകുന്നില്ലേ എന്നൊക്കെ തോന്നിയിട്ടുണ്ട്. ഏതെങ്കിലും, ഒരു കാര്യം എടുത്തു പറഞ്ഞ് ഉദാഹരിക്കാത്തത്, ഞാന്‍ ഒരു ജേര്‍ണലിസ്റ്റ് ആയിരിക്കുവോളം, അങ്ങിനെ ഒരു പൊതുഅഭിപ്രായം ഏതെങ്കിലും ഒരു വിഷയത്തില്‍ പറയുന്നത് ശരിയല്ല എന്ന് കരുതുന്നത് കൊണ്ടാണ്. ഇടതുപക്ഷം ചെയ്യുന്നതിലെയും നേരിനെ മാത്രം പിന്തുണക്കുക എന്നതാണ് എന്റെ ഇപ്പോഴത്തെ രാഷ്ട്രീയ സമീപനം/കാഴ്ചപ്പാട്. എല്ലാ രാഷ്രീയ പാര്‍ട്ടികളുടെയും പ്രവര്‍ത്തനങ്ങളും ചര്‍ച്ചകളും നിരീക്ഷിക്കുന്ന, പ്രതിപക്ഷബഹുമാനം എപ്പോഴും വച്ചുപുലര്‍ത്തുന്ന രാഷ്ട്രീയചിന്താഗതിയാണ് എന്റേത്.
പൂര്‍ണ്ണരൂപം വായിക്കാന്‍ വായിക്കാന്‍ ഏപ്രില്‍ ലക്കം പച്ചക്കുതിര വാങ്ങിക്കൂ
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും ഏപ്രില്‍ ലക്കം ലഭ്യമാണ്
Comments are closed.