ലോകപുസ്തകദിനം; വായനയുടെ ആനന്ദം നുകര്‍ന്ന് മലയാളികളും
എന്തിന് വായിക്കണം എന്ന ചോദ്യത്തിന് ഓരോരുത്തര്‍ക്കുമുള്ള ഉത്തരങ്ങള്‍ വ്യത്യസ്തമായിരിക്കും. പക്ഷേ വായിക്കാതിരിക്കാനാകുമോ എന്ന ചോദ്യത്തിന് എല്ലാവര്ക്കും ‘ഇല്ല’ എന്ന ഒറ്റ ഉത്തരമേയുണ്ടാകൂ.
ഒരിക്കലും വായിക്കാതിരിക്കാനാകില്ല എന്ന് ഓരോ മലയാളിയും തെളിയിക്കുന്ന കാഴ്ചയാണ് ഈ ലോകപുസ്തകദിനത്തില്‍ കേരളത്തിലെ പുസ്തകശാലകളില്‍ കാണുന്നത്. സംസ്ഥാനത്തെ എല്ലാ ഡിസി/കറന്റ് പുസ്തകശാലകളിലും പുസ്തകപ്രേമികളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
മിക്കവരും കുടുംബസമേതം തന്നെ കടയിലെത്തി പുതുമണം വിട്ടു മാറാത്ത പുതിയ പുസ്തകങ്ങള്‍ക്കിടയില്‍ നിന്നും ഏറെ സന്തോഷത്തോടെ പ്രിയ പുസ്തകങ്ങള്‍ തിരഞ്ഞെടുക്കുന്നു.
എല്ലാവരും അവരുടെ പുസ്തകഓര്മ്മകള് ഡയറിയില്‍ കുറിച്ചാണ് മടങ്ങുന്നത്. മനസ്സിനെ സന്തോഷിപ്പിക്കുന്നതെന്തോ അതുതന്നെ കണ്ടെത്തിവായിക്കുക എന്നതാണ് ചിലരുടെ അഭിപ്രായം.
വായന പകരുന്ന അനുഭൂതിയെക്കുറിച്ച് പലരും വാചാലരാകുന്ന കാഴ്ചയും പുസ്തകശാലകളില്‍ കാണാം.
വായന മരിക്കുന്നു എന്ന് പഴയ തലമുറ മുറവിളി കൂട്ടുമ്പോഴും അതിലൊന്നും വലിയ കഴമ്പില്ലെന്ന് തെളിയിച്ചുകൊണ്ടുകൂടിയാണ് ഈ ലോകപുസ്തകദിനം കടന്നു പോകുന്നത്. വിവിധ രംഗങ്ങളിലുള്ള നിരവധി ചെറുപ്പക്കാരും പ്രിയ പുസ്തകങ്ങള്‍ തേടി കടകളിലെത്തുന്നു.
ഇന്ന് ലോകപുസ്തകദിനത്തില്‍ ഡി സി ബുക്സ് പ്രസിദ്ധീകരിച്ച എല്ലാ പുസ്തകങ്ങളും 23% വിലക്കുറവില്‍ സ്വന്തമാക്കാനുള്ള അവസരമാണ് ഡി സി ബുക്സ് ഒരുക്കിയിരിക്കുന്നത്. ഡി സി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലും സംസ്ഥാനത്തുടനീളമുള്ള ഡി സി/കറന്റ് പുസ്തകശാലകളിലും ഓഫര്‍ ലഭ്യമാണ്. ഇതും പുസ്തകപ്രേമികളെ കടകളിലേക്ക് കൂടുതൽ ആകർഷിച്ചു.
നോവലുകള്‍, കഥകള്‍, കവിതാസമാഹാരങ്ങള്‍, യാത്രാവിവരണപുസ്തകങ്ങള്, ഓര്‍മ്മപുസ്തകങ്ങള്‍, ചരിത്രപുസ്തകങ്ങള്‍, ബാലസാഹിത്യരചനകള്‍, ഡിക്ഷണറികള്, റഫറന്‍സ് ഗ്രന്ഥങ്ങള്‍ തുടങ്ങി എല്ലാ വിഭാഗം പുസ്തകങ്ങള്‍ക്കും ആവശ്യക്കാരേറെയാണ്.
Comments are closed.