ഇരുണ്ട കാലത്ത് സർഗ്ഗാത്മക സാഹിത്യം വെളിച്ചം പകരും: സ്പീക്കര്‍ എം ബി രാജേഷ്
ജനാധിപത്യത്തിന്റെയും മാനവികതയുടെയും മേല്‍ ബുള്‍ഡോസറുകള്‍ ഉരുണ്ടുകയറുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നതെന്ന് നിയമസഭാ സ്പീക്കര്‍ എം ബി രാജേഷ്. ഫാസിസ്റ്റ് അധികാരത്തിന്റെ ബുള്‍ഡോസറുകള്‍ പാവപ്പെട്ടവന്റെ ജീവിതത്തിന് നേരെ ഉരുണ്ട് വരികയാണ്. ഹിറ്റ്ലറുടെ കാലത്തെ ജര്‍മ്മനിയെ അനുസ്മരിക്കുന്ന രീതിയിലാണ് നമ്മുടെ രാജ്യം ഇപ്പോള്‍ പൊയ്ക്കൊണ്ടിരിക്കുന്നത്. ഇത്തരത്തില്‍ ചെറുത്തുനില്‍പ്പിന്റെയും അതിജീവനത്തിന്റെയും കാലത്താണ് എക്കാലത്തും മികച്ച സര്‍ഗ്ഗസൃഷ്ടികള്‍ ഉണ്ടായിട്ടുള്ളതെന്നും സ്പീക്കര്‍ പറഞ്ഞു.
രണ്ടാമത് സാഹിതി ലളിതാംബിക അന്തർജ്ജനം പുരസ്കാരം പ്രശസ്ത കഥാകൃത്ത് സലിന് മാങ്കുഴിയ്ക്ക് നല്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡി സി ബുക്സ് ഇംപ്രിന്റായ കറന്റ്ബുക്സ് പ്രസിദ്ധീകരിച്ച പത U/A എന്ന കഥാസമാഹാരമാണ് സലിന് മാങ്കുഴിയെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്.
തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ പ്രശസ്ത സംവിധായകനും നടനും കഥാകൃത്തുമായ മധുപാല്‍, കവി മുരുകന് കാട്ടാക്കട, കഥാകൃത്ത് .ടി.ബി. ലാൽ, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരൻ, കെ ദേവകി, നസീര്‍ നൊച്ചാട്, സജി മേക്കാട്, എസ് രമേഷ്കുമാര്‍ , ബിന്നി സാഹിതി എന്നിവര്‍ സംബന്ധിച്ചു.
Comments are closed.