DCBOOKS
Malayalam News Literature Website

ചോദിക്കുകയും പറയുകയും ചെയ്യും: നിഷാദ് റാവുത്തര്‍ എഴുതുന്നു

ഏപ്രില്‍ ലക്കം പച്ചക്കുതിരയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ നിന്നും

ജനങ്ങള്‍ക്കൊപ്പമാണ് നില്‍ക്കേണ്ടത് എന്ന വിചാരമുള്ളപ്പോള്‍തന്നെ ആള്‍ക്കൂട്ടമല്ല ജനമെന്ന തിരിച്ചറിവും അനിവാര്യമാണ്. തെറ്റായ മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങുന്ന മനുഷ്യരല്ല ജനം. ആരാധാനാലയങ്ങള്‍ പൊളിക്കുന്നവരെ കലാപമുണ്ടാക്കുന്നവരെയും ജനമെന്ന് വിളിക്കാനാവില്ല. അതുകൊണ്ട്, വലിയ പുരുഷാരങ്ങള്‍ ചെറിയ ചെറിയ മനുഷ്യര്‍ക്കുമേല്‍ നടത്തുന്ന അനീതികളെകുറിച്ച് സംസാരിക്കുമ്പോള്‍, ആള്‍ക്കൂട്ടവും അവയുടെ പലതരം ശേഷിയും സാധ്യതയുമൊന്നും മാധ്യമപ്രവര്‍ത്തകരെ അറപ്പിക്കുകയോ ഭ്രമിപ്പിക്കുകയോ ചെയ്യരുത്.

കേരളം പോലെയൊരു നാട്ടില്‍ മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും നിരന്തരമായി, സൂക്ഷ്മ നിരീക്ഷണത്തിന് വിധേയമാകുന്നുണ്ട്. മുന്‍ വിധികളോടെയും നിക്ഷിപ്തതാത്
PACHAKUTHIRA DCBOOKSപര്യങ്ങളോടെയും വിഷയങ്ങളെ സമീപിക്കുന്നവര്‍ വേഗം പിടിക്കപ്പെടും. ദേശീയ വികാരത്തിന്റെയോ പുരോഗമനരാഷ്ട്രീയത്തിന്റെയോ അഴിമതിവിരുദ്ധതയുടെയോ മൂടുപടമിട്ടുകൊണ്ട് ഒന്നും ഒളിച്ചുകടത്താനാവില്ല എന്നതാണ് ഞാന്‍ കാണുന്നൊരു സവിശേഷത. അതുകൊണ്ട്, മനുഷ്യരുടെ പ്രശ്‌നങ്ങളില്‍ ഇടപെടുമ്പോള്‍ കക്ഷി താത്പര്യങ്ങള്‍ ഒഴിവാക്കിനിര്‍ത്താന്‍ മാധ്യമങ്ങള്‍ ഒരുപരിധിവരെ നിര്‍ബന്ധിതരാവുന്നുണ്ട്. മാധ്യമങ്ങളുടെ അടിസ്ഥാനദൗത്യവും അതാണെന്നിരിക്കിലും, കക്ഷിരാഷ്ട്രീയത്തെ അകറ്റിനിര്‍ത്തുക എന്നാല്‍ എവിടെയും തൊടാത്തവിധം സമ്പൂര്‍ണമായി നിഷ്പക്ഷമാവുക എന്നര്‍ഥമില്ല. ചില ഘട്ടങ്ങളില്‍ ചില കക്ഷികളെ പിന്തുണച്ചും മറ്റുചിലതിനെ തള്ളിക്കൊണ്ടുമാണ് ശരിയായ നിലപാട് പറയാനാവുക. ഞങ്ങള്‍ ഭൂരിപക്ഷ സമുദായത്തിന് വേണ്ടിയാണ് വോട്ടുചോദിക്കുന്നത് എന്നൊരു ദേശീയപാര്‍ട്ടി പരസ്യമായി പ്രഖ്യാപിക്കുന്ന തെരഞ്ഞെടുപ്പ് കവര്‍ ചെയ്യുമ്പോള്‍, അതിനെകുറിച്ച് ചര്‍ച്ച നടത്തുമ്പോള്‍ നമുക്കെങ്ങനെയാണ് നിഷ്പക്ഷനാകാനാവുക? മനുഷ്യരെ ദുരിതത്തിലേക്ക് എടുത്തെറിയുന്ന സര്‍ക്കാര്‍ നയങ്ങളോട്, ജനപക്ഷത്ത് നിന്നുകൊണ്ടേ സംസാരിക്കാന്‍ കഴിയൂ. അപ്പോള്‍ ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കുന്ന ചെറുശബ്ദങ്ങളെ ഉറക്കെ
കേള്‍പ്പിക്കകുക എന്നതാണ് മാധ്യമങ്ങളുടെ ദൗത്യം. അത് ഒരു രാഷ്ട്രീയപാര്‍ട്ടി ഉയര്‍ത്തുന്ന സമരശബ്ദമായാല്‍ പോലും.

പൂര്‍ണ്ണരൂപം വായിക്കാന്‍ വായിക്കാന്‍  ഏപ്രില്‍ ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഏപ്രില്‍  ലക്കം ലഭ്യമാണ്‌

 

Comments are closed.