ലോകസാഹിത്യത്തിലെ തന്നെ അത്യപൂര്‍വ്വമായ ഒരു നോവല്‍ പരീക്ഷണം; പുതിയ പുസ്തകം പ്രഖ്യാപിച്ച് ബെന്യാമിന്
ലോകപുസ്തകദിനത്തില്‍ ഏറെ പുതുമകളുള്ള പുതിയ നോവല്‍ പ്രഖ്യാപനവുമായി ബെന്യാമിന്. ‘തരകന്‍സ് ഗ്രന്ഥവരി’ എന്ന് പേരിട്ടിരിക്കുന്ന പുസ്തകം ഡി സി ബുക്സാണ് പ്രസിദ്ധീകരിക്കുന്നത്. ലോകസാഹിത്യത്തിലെ തന്നെ അത്യപൂര്‍വ്വമായ ഒരു നോവല്‍ പരീക്ഷണം
എന്ന സവിശേഷതയോടു കൂടിയാണ് നോവല്‍ എത്തുന്നത്.
പുസ്തക നിര്‍മ്മിതിയില്‍ തന്നെ ഇന്നോളം പരീക്ഷിച്ചിട്ടില്ലാത്ത മാതൃകയിലാകും പുസ്തകം പുറത്തിറങ്ങുക. അനവധി വ്യത്യസ്തമായ പാരായണക്രമം സാധ്യമാകുന്ന വിധത്തിലാണ് ബെന്യാമിന് പുസ്തകം രചിച്ചിരിക്കുന്നത്.
120 ഗ്രന്ഥവരികളിലൂടെയാണ് ആശയലോകം വായനക്കാര്‍ക്ക് മുന്പില് ഇതള്‍വിരിയുക. ചരിത്രവും മിത്തും ഭാവനയും പുതിയ കാലത്തിന്റെ ചോദ്യങ്ങളും ചേര്‍ത്തു കെട്ടുന്ന ഉദ്വേഗജനകമായ കഥയ്ക്കായി കാത്തിരിക്കൂ. പുസ്തകത്തിന്റെ പ്രീബുക്കിങ് ഏപ്രില്‍ 26ന് ആരംഭിക്കും.
Comments are closed.