വ്യത്യസ്തമായ കുറ്റാന്വേഷണ നോവൽ
ശ്രീജേഷ് ടി പി എഴുതിയ ‘നാൽവർ സംഘത്തിലെ മരണക്കണക്ക്’ എന്ന പുസ്തകത്തിന് പ്രശാന്ത് നമ്പ്യാർ എഴുതിയ വായനാക്കുറിപ്പ്
ഏറെ കാലങ്ങളായി വഴിമുട്ടിയ വായനയുടെ ലോകത്തേക്ക് വീണ്ടും ഒരു വാതില്‍ തുറക്കപ്പെട്ടത് ടി.പി. ശ്രീജേഷിന്റെ നാല്‍വര്‍ സംഘത്തിലെ മരണക്കണക്ക് എന്ന പുസ്തകത്തിലൂടെയാണ്. അപ്മാര്‍ക്കറ്റ് ഫിക്ഷന്‍ എന്ന പുതിയ സാഹിത്യശാഖയിലൂടെ മുന്നിലെത്തിയ മികച്ച വായനാനുഭവം നല്‍കുന്ന നോവല്‍. വായനയെ മടുപ്പിക്കുന്ന തരത്തില്‍ ഒരു വരികള്‍പോലും ഇതിലില്ല.
‘ചില കേസുകളില്‍ പ്രതിയാണെന്ന് പോലീസ് കണ്ടെത്തുന്നയാള്‍ കോടതി വിചാരണയൊക്കെ കഴിയുമ്പോള്‍ കുറ്റവിമുക്തനാവാറുണ്ട്. അയാളാണ് കുറ്റം ചെയ്തതെന്ന് നൂറു ശതമാനം ഉറപ്പു പറയാന്‍തക്കവിധത്തിലുള്ള ശക്തമായ ശാസ്ത്രീയ തെളിവുകളുടെ അഭാവം കൊണ്ടു മാത്രമാണ് സാധാരണ അങ്ങനെ സംഭവിക്കാറുള്ളത്. ഇതില്‍ മിക്ക കേസുകളും പോലീസിന് ഉറപ്പുണ്ടാവും കുറ്റം ചെയ്തത് തങ്ങള്‍ പിടിച്ച പ്രതിതന്നെയാണെന്നത്. …… പക്ഷെ ഈ കേസിന്റെ കാര്യത്തില്‍ അങ്ങനെയല്ല സംഭവിച്ചത്…..’
പിന്നീട് സംഭവിക്കുന്നത് നമ്മള്‍ വായനയുടെ ഒഴുക്കിലൂടെ അങ്ങനെ ഒരു പോക്കാണ്. എവിടെടേയും പിടിച്ചു നിര്‍ത്താനാവില്ല. ആദ്യ ഭാഗം കഴിഞ്ഞ് ഇന്റര്‍വെല്‍ സമയമെടുത്ത് പിന്നെ വായന തുടരുമ്പോള്‍ ഇതുവരെ വായിച്ചതും ആലോചിച്ചതുമൊന്നുമല്ല കഥ എന്ന് തിരിച്ചറിയും. വളരെ വ്യത്യസ്ഥമായതും പഴയ കുറ്റാന്വേഷണ വായനാ ശീലങ്ങളില്‍ നിന്നും വഴിമാറി നടക്കുന്ന രചനാ രീതി തികച്ചും പുതുമ നിറഞ്ഞതാണ്. ടി.പി. ശ്രീജേഷിന്റെ നാല്‍വര്‍ സംഘത്തിന്റെ മരണക്കണക്ക്. പുസ്തകം കയ്യിലെടുത്ത് വായന തുടങ്ങുമ്പോള്‍ നിങ്ങള്‍ക്കത് ബോധ്യപ്പെടും.
Comments are closed.