DCBOOKS
Malayalam News Literature Website

കവി ബിനു എം പള്ളിപ്പാട് അന്തരിച്ചു

കവിയും പുല്ലാങ്കുഴൽ വാദകനുമായിരുന്ന ബിനു.എം.പള്ളിപ്പാട് അന്തരിച്ചു. 47 വയസ്സായിരുന്നു.  എഴുത്ത് ആത്മാവില്‍ സത്യത്തിന്റെ പച്ചകുത്ത ലാണ് എന്ന് ബോദ്ധ്യപ്പെടുത്തുന്ന കവിതകളായിരുന്നു ബിനു എം പള്ളിപ്പാടിന്റേത്. ദുരിതകാലത്തെ റേഷന്‍കഞ്ഞിയും കൊയ്യാലുപാത്രവും കൊയ്ത്തരിവാളും സംഗീതത്തിന്റെ ഇടിമുഴക്കങ്ങളും ആ കവിതകളില്‍ നിറഞ്ഞു നിന്നു. ബിനുവിന് കവിത ജീവിതത്തിന്റെ ഉപ്പും ചോരയുമായിരുന്നു. അദ്ദേഹത്തിന്റെ ‘അവര്‍ കുഞ്ഞിനെ തൊടുമ്പോള്‍’ എന്ന പുസ്തകം ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ആലപ്പുഴ ജില്ലയിൽ ഹരിപ്പാടിനടുത്തുള്ള പള്ളിപ്പാട് ഗ്രാമത്തിൽ 1974 ൽ ജനനം. നടുവട്ടം ഹൈസ്കൂളിലും ദേവസ്വം ബോർഡ് പമ്പ കോളേജിലുമായി വിദ്യാഭ്യാസം. 1991 മുതൽ ആനുകാലികങ്ങളിൽ എഴുതുന്നു. ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കുന്ന കവിതകളിൽ നിന്നു തിരഞ്ഞെടുക്കുന്ന മികച്ച ഒറ്റക്കവിതയ്ക്കുള്ള മതിലകം കനിവ് 2022 പുരസ്കാരം ബിനുവിൻ്റെ ‘പാലുവം പെണ്ണ്’ എന്ന കവിതയ്ക്ക് ഈയിടെ ലഭിച്ചിരുന്നു.

Comments are closed.