DCBOOKS
Malayalam News Literature Website

ശരിക്കും ആ പാമ്പ് അയാളായിരുന്നോ?

ഏപ്രില്‍ ലക്കം പച്ചക്കുതിരയില്‍ പ്രസിദ്ധീകരിച്ചത്

സുധ തെക്കേമഠം കഥാരംഗത്തെ പുതിയമുഖങ്ങളിൽ ഒരാളാണ്. പാമ്പ് എന്ന കഥയിലൂടെ സുധ പറയുന്നത് കീഴാളജീവിതത്തിന്റെ ശ്രദ്ധേയമായ ഒരു ചിത്രം. പ്രാദേശികമായ ഭാഷണങ്ങളും ജീവിതശൈലിയും ഉപയോഗിച്ചെഴുതപ്പെട്ട ഈ കഥ പച്ചക്കുതിരയുടെ ഏപ്രിൽലക്കത്തിൽ. വര: മനോജ് വയനാൻ.

”ന്താന്നറീല… ഒര് പൊറുതി കിട്ടണില്ല. വല്ലിച്ച ഏനക്കേടെന്തോ മുമ്പില് വന്ന് പാത്തുനിക്കണ Pachakuthiraതോന്നല്.. മല കറ്ത്ത് പൊകഞ്ഞ് നിക്കണ കണ്ടില്ലേ യ്യ്? കടന്നലുംകൂട് എളക്യേ ചേല്ക്ക് ഒര്മൂളല് കേക്കണ് ണ്ടാ..?”

തിമിരപ്പാട വീണ കണ്ണുകള്‍ പുറത്തേക്കു തള്ളി വെച്ച്, ആകാശത്തൂന്നോ ഭൂമീന്നോ പൊട്ടിയിറങ്ങി വരാന്‍ പോണ എന്തിനെയോ കാതോര്‍ത്തിരുന്ന് പിറുപിറുക്കാന്‍ തുടങ്ങിയിട്ട് നാലു നാള് തികഞ്ഞതേയുള്ളൂ. ചാമിയുടെ തിണ്ണയിലിരിപ്പും പിറുപിറുക്കലും ഒരു നിത്യപ്പതിവാണെന്നേ എല്ലാവരും കരുതിയുള്ളൂ. പക്ഷേ, രാത്രി മൂത്തനേരത്ത് പടിഞ്ഞാറെ തൊടിയിലെ മധുരപ്പുളിമരം പെരയുടെ മോളില്‍ക്കൂടി ചെരിഞ്ഞ് തെക്കുകിഴക്കേ മൂലയിലെ വളയന്‍തെങ്ങിനെ കെട്ടിപ്പിടിച്ചു നിന്നു. നിന്ന നില്‍പ്പില്‍ ബോറടിച്ച് കാലൊന്നു മാറ്റി വെച്ചതുപോലെയായിരുന്നു അത്. ചെറിയോരനക്കം പോലും ആരും കേട്ടില്ല.

പൂര്‍ണ്ണരൂപം വായിക്കാന്‍ വായിക്കാന്‍  ഏപ്രില്‍ ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഏപ്രില്‍  ലക്കം ലഭ്യമാണ്‌

Comments are closed.