DCBOOKS
Malayalam News Literature Website

സംഭവ്യതയുടെയും യാദൃച്ഛികതയുടെയും ബദല്‍ ചരിത്രമെഴുത്ത്!

എസ് ഹരീഷിന്റെ ഏറ്റവും പുതിയ നോവൽ ‘ആഗസ്റ്റ് 17’ ന് രാജന്‍ കാരാട്ടില്‍ എഴുതിയ വായനാനുഭവം

എന്താണ് തിന്മകൊണ്ട്, ഫാസിസം കൊണ്ട് ഇന്ന് നമുക്കുള്ള പ്രയോജനം? ഹിറ്റ്‌ലര്‍ സ്റ്റാലിന്‍, പോള്‍ പോള്‍ട്ട്. ആര്‍.എസ്.എസ് എന്നിവരുടെ ഇരകളുടെ മരണം അസംബന്ധമാണോ? അല്ല. ആ Textക്രൂരതകളുടെ അനുഭവവും നിനവും പേക്കിനാവും നമ്മെ അത് ആവര്‍ത്തിക്കാതെ മോഹവലയത്തില്‍ വീഴാതെ നമ്മെ കാക്കുന്നു.

ഫാസിസ്റ്റ് തിന്മയുടെ സാധാരണത(Banality) അത് നമ്മില്‍ നിന്ന് ദൂരെയായിരുന്നതുകൊണ്ടാണ്. ഹരീഷ് ഫാസിസ്റ്റ് തിന്മ നമ്മുടെ ചരിത്രത്തില്‍, സംഭവ്യതയായി, സാധ്യതയായി കാണുന്നു. നമ്മുടെ മൂഢസ്വര്‍ഗ്ഗസുഖത്തെ തകര്‍ക്കുന്നു. സവര്‍ണ്ണഹിന്ദു രാജ്യവും മാര്‍ക്‌സിസ്റ്റ് ഏകാധിപത്യവും നമ്മോട് എന്തു ചെയ്യാനിടയുണ്ട് എന്ന് അനുഭവിപ്പിക്കുന്നു. സി.വി.രാമന്‍പിള്ള ബഷീര്‍, വി.കെ.എന്‍.കോവിലന്‍ ,ഒ.വി.വിജയന്‍, സക്കറിയ എന്നിവര്‍ സ്വകാര്യ കാലവും ചരിത്രകാലവും പ്രാപഞ്ചിക കാലവും തമ്മിലുള്ള ഗതാഗതങ്ങളെ എങ്ങിനെ എഴുതുന്നുവെന്ന് ഈ നോവല്‍ ഓര്‍മ്മിപ്പിക്കുന്നു. സംഭവ്യതയുടെയും യാദൃച്ഛികതയുടെയും ബദല്‍ ചരിത്രമെഴുത്ത്.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.