DCBOOKS
Malayalam News Literature Website

പരിഷ്‌കരണത്തിന് അംഗീകാരം; മലയാളം ഭാഗികമായി പഴയ ലിപിയിലേക്ക്

മലയാളം പഴയലിപിയിലേക്ക് ഭാഗികമായി മാറാനുള്ള വിദഗ്ധസമിതിയുടെ നിര്‍ദേശത്തിന് അംഗീകാരം.സമിതി നിര്‍ദേശിച്ച ഏകീകൃത ലിപിവിന്യാസവും ശൈലീപുസ്തകവും ഔദ്യോഗിക ഭാഷ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിലുള്ള ഉന്നതതലസമിതി അംഗീകരിച്ചു.

അക്ഷരങ്ങൾക്കൊപ്പം ഉപചിഹ്നങ്ങൾ ഉപയോഗിക്കുന്നതിൽ രണ്ടെണ്ണത്തിന്റെ കാര്യത്തിലും കൂട്ടക്ഷരങ്ങളിലുമാണു പ്രധാനമായും പഴയ ലിപിഘടന സ്വീകരിക്കാമെന്നു സമിതി നിർദേശിക്കുന്നത്. എഴുത്തിനും അച്ചടിക്കും ഒരേ ലിപി തന്നെ ഉപയോഗിക്കണമെന്നും ശുപാർശയുണ്ട്. ഇതിനനുസരിച്ച് കംപ്യൂട്ടറിലെ മലയാളം ഫോണ്ടുകൾ പരിഷ്കരിക്കാനുള്ള തുടർനടപടികൾക്കായി ചീഫ് സെക്രട്ടറി ഡോ. വി.പി.ജോയിയെ ചുമതലപ്പെടുത്തി.

പുതിയ ലിപി പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തണമെന്നും വിദഗ്ധസമിതി നിർദേശിച്ചിട്ടുണ്ടെങ്കിലും അടുത്ത അധ്യയന വർഷം ഇതു നടപ്പാകില്ല. പാഠ്യപദ്ധതി പരിഷ്കരണത്തിനൊപ്പമേ ഇതിനു സാധ്യതയുള്ളൂ.

Comments are closed.