ഡി സി ബുക്സ് മെഗാ ബുക്ക് ഫെയറിന് തലസ്ഥാനനഗരിയില്‍ തുടക്കമായി
ഡി സി ബുക്സ് മെഗാ ബുക്ക് ഫെയറിന് തലസ്ഥാനനഗരിയില്‍ തുടക്കമായി. ഏപ്രില്‍ 14 വരെ തിരുവനന്തപുരം വി ജെ ടി ഹാളില്‍( മഹാത്മാ അയ്യങ്കാളി ഹാള്‍) നടക്കുന്ന പുസ്തകമേള ഡോ.ജോര്‍ജ് ഓണക്കൂര്‍ ഉദ്ഘാടനം ചെയ്തു.
ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ പ്രസാധകരുടെ കൃതികളെല്ലാം മേളയില്‍ ലഭ്യമാകും. കഥ, കവിത, നോവല്‍, ജനപ്രിയഗ്രന്ഥങ്ങള്‍, ക്ലാസിക്കുകള്‍, റഫറന്‍സ് പുസ്തകങ്ങള്‍, ബാലസാഹിത്യഗ്രന്ഥങ്ങള്‍, ഡിക്ഷ്ണറികള്‍, സെല്‍ഫ് ഹെല്പ് പുസ്തകങ്ങള്‍, മത്സരപരീക്ഷകള്‍ക്കുള്ള പഠനസഹായികള്‍, ആദ്ധ്യാത്മികഗ്രന്ഥങ്ങള്‍, പാചകം, യാത്രാവിവരണങ്ങള്‍, ജീവചരിത്രങ്ങള്‍, ആത്മകഥ, ആരോഗ്യം തുടങ്ങി വിവിധ വിഭാഗങ്ങളിലായി ആയിരക്കണക്കിന് മലയാളം ഇംഗ്ലീഷ് പുസ്തകങ്ങള്‍ മേളയുടെ ഭാഗമാകും.
ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം
Comments are closed.