വിവര്‍ത്തന സാഹിത്യകാരന്‍ പ്രൊഫ.പി.മാധവന്‍ പിള്ള അന്തരിച്ചു
വിവര്‍ത്തന സാഹിത്യകാരന്‍ പ്രൊഫ.പി.മാധവന്‍ പിള്ള അന്തരിച്ചു. പെരുന്നയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വി.എസ്.ഖാണ്‌ഡേക്കറിന്റെ ‘യയാതി‘ എന്ന പുസ്തകം ഡി സി ബുക്‌സിന് വേണ്ടി അദ്ദേഹം വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഇരുപത്തഞ്ചിലേറെ വിവര്‍ത്തനകൃതികളുടെയും നിരവധി നിഘണ്ടുകളുടെയും കര്‍ത്താവാണ് പ്രൊഫ. പി. മാധവന്‍പിള്ള.
കൊല്ലം ജില്ലയിലെ മൈനാഗപ്പള്ളിയിൽ ജി. പരമേശ്വരൻ പിള്ളയുടെയും കുഞ്ഞിപിള്ളയമ്മയുടെയും മകനായാണ് അദ്ദേഹം ജനിച്ചത്. കേരളത്തിലെ പെരുന്ന കോളേജിലും വിവിധ എൻ.എസ്.എസ്. കോളേജുകളിലും ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിലും ഹിന്ദി പ്രൊഫസറായിരുന്നു.
ഹിന്ദിയിൽ നിന്ന് നേരിട്ടും മറ്റു ഭാരതീയ ഭാഷകളിൽനിന്നും മാധവൻ പിള്ള വിവർത്തനം നിർവ്വഹിച്ചു. പല പ്രമുഖ കൃതികളും മലയാളത്തിൽ നിന്ന് ഹിന്ദിയിലേക്കും പരിഭാഷപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാർഡുകൾ നേടിയിട്ടുണ്ട്.
Comments are closed.