മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തലേക്കുന്നിൽ ബഷീർ അന്തരിച്ചു
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തലേക്കുന്നിൽ ബഷീർ അന്തരിച്ചു. 79 വയസ്സായിരുന്നു. തിരുവനന്തപുരത്തെ വെമ്പായത്തെ വീട്ടിൽ വെച്ച് പുലര്‍ച്ചെ 4.20 ഓടെയായിരുന്നു അന്ത്യം. ഹൃദ്രോഗത്തെ തുടര്‍ന്ന് അഞ്ച് വർഷത്തോളമായി സജീവ രാഷ്ട്രീയത്തില്‍ നിന്ന് മാറി വിശ്രമജീവിതത്തില്‍ ആയിരുന്നു. അദ്ദേഹത്തിന്റെ ‘രാജീവ്ഗാന്ധി സൂര്യതേജസ്സിന്റെ ഓര്‍മ്മക്ക്’, ‘വെളിച്ചം കൂടുതല്‍ വെളിച്ചം’ എന്നീ പുസ്തകങ്ങള്‍ ഡി സി ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കെഎസ്യുവിലൂടെയായിരുന്നു ബഷീർ രാഷ്ട്രീയത്തിലേക്കെത്തിയത്. ചിറയിൻകീഴിൽ നിന്ന് ലോക്സഭാംഗമായും, കഴക്കൂട്ടത്ത് നിന്ന് നിയമസഭാംഗമായും തെരഞ്ഞെടുക്കപ്പെട്ടു.
പിന്നീട് എംഎൽഎ സ്ഥാനം എ കെ ആന്റണിക്ക് വേണ്ടി രാജിവെച്ചു. രണ്ടുതവണ രാജ്യസഭാംഗമായും തിരുവനന്തപുരം ഡിസിസി പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. 2011ൽ കെപിസിസി ആക്ടിങ് പ്രസിഡന്റായിരുന്നു. കേരള സര്‍വകലാശാലയുടെ ആദ്യ ചെയര്‍മാനായിരുന്നു.
നാളെ രാവിലെ 11 മുതല്‍ 11.30 വരെ കെപിസിസി ആസ്ഥാനത്തും തുടർന്ന് ഡിസിസി ഓഫീസിലും പൊതുദർശനത്തിന് വെക്കും. വൈകിട്ട് 5 ന് പേരുമല കബർസ്ഥാനിൽ കബറടക്കും.
Comments are closed.