അല്പംകൂടി കാത്തിരിക്കൂ, 2023 ല്‍ നമുക്ക് ഒത്തുചേരാം
കോവിഡ് മൂന്നാംതരംഗത്തിന്റെ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ ബഹുജനപങ്കാളിത്തമുള്ള ഫെസ്റ്റിവലുകള്‍ സംഘടിപ്പിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ നീക്കിയിട്ടില്ല; പ്രഖ്യാപിച്ചിട്ടുള്ള ഇളവുകള്‍ കെ എല്‍ എഫ് നടത്തുവാന്‍ പര്യാപ്തവുമല്ല.
ഈ പശ്ചാത്തലത്തില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ പതിനായിരങ്ങള്‍ പങ്കെടുക്കുന്ന പൊതുസമ്മേളനങ്ങള്‍ മാറ്റിവെച്ചുകൊണ്ട് വാര്‍ഷിക സമ്മേളനങ്ങള്‍ നടത്താനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ പ്രധാനസവിശേഷതകളിലൊന്ന് ലക്ഷക്കണക്കിനുവരുന്ന വായനക്കാരുടെയും സഹൃദയരുടെയും പങ്കാളിത്തമാണ്.
കോവിഡിന്റെ ഏറ്റക്കുറച്ചിലുകള്‍ പരിഗണിച്ചാലും തുടര്‍ന്നുള്ള മാസങ്ങള്‍, നോമ്പിന്റെയും ഉത്സവങ്ങളുടെയും കാലമാണ്. ആഘോഷങ്ങള്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രങ്ങള്‍ കെ എല്‍ എഫിനും ബാധകമാണ്. ഇക്കാലയളവില്‍ കെ എല്‍ എഫ് സംഘടിപ്പിക്കുന്നത് പ്രായോഗികമായി എളുപ്പവുമല്ല.
അതുകൊണ്ട്, 2022 മാര്‍ച്ചില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പ് 2023 ജനുവരിയില്‍ വിപുലമായി സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.
അല്പംകൂടി കാത്തിരിക്കൂ, 2023 ല്‍ നമുക്ക് ഒത്തുചേരാം.
Comments are closed.