കത്തോലിക്കാസഭയുടെ ‘മരണക്കളികള്‍’
ഡോ. ബെറ്റിമോള്‍ മാത്യു
പരേതാത്മാവിനു മരണാനന്തരജീവിതത്തില്‍ ഉണ്ടാവാനിടയുള്ള കഷ്ടപ്പാടുകളെ പ്രതിരോധിക്കാന്‍ മരണാനുബന്ധിയായ അനുഷ്ഠാനങ്ങള്‍ക്കേ ശക്തിയുള്ളൂ എന്ന വിശ്വാസത്തെ നിലനിര്‍ത്തേണ്ടത് സഭയുടെ ആവശ്യമാണ്. ചില പ്രത്യേക സാഹചര്യത്തില്‍ ചിലര്‍ അവയെ നിരാകരിച്ചാലും പ്രാര്‍ത്ഥനയിലും പശ്ചാത്താപത്തിലും കൂടി അവര്‍ സഭയോട് ഐക്യപ്പെട്ടിരുന്നു എന്നു സ്ഥാപിച്ചുകൊണ്ട് ഇക്കാര്യത്തിലുള്ള തങ്ങളുടെ അപ്രമാദിത്വം നിലനിര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി കള്ളക്കഥകള്‍ ഉണ്ടാക്കിയെന്നുവരും.
മരണത്തിനപ്പുറം ജീവിതമുണ്ടോ, ഒരു പുനര്‍ജനനമുണ്ടോ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ മനുഷ്യനുണ്ടായ കാലം മുതല്‍ നിലനില്‍ക്കുന്നതാണ്. വിവിധ മതങ്ങള്‍ വിവിധ കാലങ്ങളിലായി മരണാനന്തരജീവിതത്തെക്കുറിച്ച് അനേകം വിശദീകരണങ്ങള്‍ നല്കിയിട്ടുമുണ്ട്. ഇതിലേതാണു ശരി, ഏതാണ് തെറ്റ്, അതോ ഇതെല്ലാം തെറ്റാണോ തുടങ്ങി ഒരുപാട് സന്ദേഹങ്ങള്‍ നിലനില്‍ക്കുന്നതല്ലാതെ മരിച്ചവരാരും മടങ്ങിവന്ന് മരണാനന്തരജീവിതം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എങ്കിലും മരണാനന്തര ചടങ്ങുകളും ആത്മാവിന്റെ സഞ്ചാരവുമൊക്കെ ഒഴിവാക്കാനാവാതെ നമ്മുടെ ചിന്തകളുടെ ഭാഗമായി തുടരുന്നുമുണ്ട്. മതാനുഷ്ഠാനങ്ങളുടെ ഏറ്റവും വലിയ മേച്ചില്‍പ്പുറങ്ങളില്‍ ഒന്നുകൂടിയാണ് മരണാനന്തര ചടങ്ങുകള്‍.
‘ഇ മ യൗ’ എന്ന സിനിമ പങ്കുവയ്ക്കുന്നത് ഒരു സാധുമനുഷ്യന്റെ സ്വപ്നമാണ്. ആഗ്രഹിച്ചതുപോലെ,സ്വപ്നം കണ്ടതുപോലെ ഒരു ജീവിതം തനിക്കു കിട്ടിയില്ല. പക്ഷേ, തന്റെ മരണാനന്തരകര്‍മ്മങ്ങള്‍ ഒരു പ്രമുഖന്റേതുപോലെ ആവണം. പൊന്നും കുരിശും വെള്ളിക്കുരിശും മുത്തുക്കുടയും ആഘോഷമായ ഒപ്പീസിന്റെ അകമ്പടിയുമുള്ള ഒന്ന്. മതം വിശ്വാസികളെ അന്ത്യശുശ്രൂഷയില്‍പോലും തുല്യരായി പരിഗണിക്കുന്നില്ല. ‘പുല്‍ക്കൂടു തൊട്ടങ്ങേപുല്കുന്ന ദാരിദ്ര്യം കുരിശോളം കൂട്ടായി വന്നൂ’ എന്നു പ്രാര്‍ത്ഥിക്കുന്നവര്‍ ദരിദ്രനെ യാത്രയാക്കുന്നത് ദാരിദ്ര്യത്തിന്റെ ചിഹ്നങ്ങള്‍ അണിയിച്ചാണെന്നു സിനിമ പറയാതെ പറയുന്നുണ്ട്.
പൂര്‍ണ്ണരൂപം വായിക്കാന്‍ വായിക്കാന്‍ ഫെബ്രുവരി ലക്കം പച്ചക്കുതിര വാങ്ങിക്കൂ
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും ഫെബ്രുവരി ലക്കം ലഭ്യമാണ്
Comments are closed.