തോപ്പിൽ രവി സാഹിത്യ പുരസ്കാരം ദേവദാസ് വി എമ്മിന് സമ്മാനിച്ചു
തോപ്പിൽ രവി സാഹിത്യ പുരസ്കാരം നോവലിസ്റ്റ് ദേവദാസ് വി എമ്മിന് ചെറിയാൻ ഫിലിപ്പ് സമ്മാനിച്ചു. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ഏറ് എന്ന നോവലാണ് പുരസ്കാരത്തിന് അർഹമായത്. പതിനയ്യായിയിരം രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്ക്കാരം.
ഫൗണ്ടേഷൻ ചെയർമാൻ ഷാനവാസ്ഖാൻ അധ്യക്ഷനായ ചടങ്ങിൽ ഡോ എം.ആർ.തമ്പാൻ പ്രശസ്തി പത്രം വായിച്ച് സമർപ്പിച്ചു. മുഞ്ഞിനാട് പത്മകുമാർ, എസ് സുധീശൻ, സൂരജ് രവി, കെ എം.ഐ മേത്തർ, പി.രാജേന്ദ്ര പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.
കല്ലറയും കല്ലുളിയും ഉണ്ടായ കാലമാണ് ശിലായുഗം. കാരിരുമ്പിന് മുമ്പ് കല്ലുപോലെയാണ് മനം ഉറച്ചിരുന്നത്. ഏറ്റവും പഴക്കമുള്ള ആദിരൂപങ്ങളുടെ ആയുധവും കല്ലുതന്നെ. അധികാരവും വിമതത്വവും തമ്മിലുള്ള ഏറ്റുമുട്ടൽ ഒരു കാലത്ത് കല്ലിന്റെ പുറത്തായിരുന്നു. അധികാരത്തിന്റെ സമകാലീന സങ്കീർണ്ണതകളെ നാടോടിക്കഥയുടേതെന്ന് തോന്നിപ്പിക്കുന്ന ആഖ്യാനംകൊണ്ട് പിടിച്ചെടുക്കാനാണ് ദേവദാസ് ‘ഏറ്’ എന്ന നോവലിലൂടെ ശ്രമിക്കുന്നത്.
ദേവദാസ് വി.എം രചിച്ച ‘ഏറ്’ എന്ന നോവല്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.