കേരള മ്യൂറല്‍ പെയിന്റേഴ്സ് ക്യാമ്പിന് DCSMAT-ല്‍ തുടക്കമായി
കേരള ലളിതകലാ അക്കാദമിയും തഞ്ചാവൂര്‍ സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന കേരള മ്യൂറല്‍ പെയിന്റേഴ്സ് ക്യാമ്പിന് വാഗമണ്‍ ഡി സി സ്കൂള്‍ ഓഫ് മാനേജ്മെന്റ് ആന്റ് ടെക്നോളജിയില്‍ തുടക്കമായി. അക്കാദമി ചെയര്മാന് മുരളി ചീരോത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ഡി സി ബുക്സ് സിഇഒ രവി ഡിസി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അക്കാദമി സെക്രട്ടറി എൻ. ബാലമുരളീകൃഷ്ണൻ സ്വാഗതം പറഞ്ഞു.
ഡി സി സ്കൂൾ ആർക്കിടെക്റ്റ് ഡിസൈൻ ചെയർ ശങ്കർ കാന്താദായ്, റെക്ടർ കേണൽ ജോസഫ് പുരയ്ക്കൽ, രജിസ്ട്രാർ കേണൽ ജോസ്, അക്കാദമിക് കൗൺസിൽ (എം ബി എ) ആഷ ഫെൻ, ഡീൻ രാമചന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു.
ആർക്കിടെക്റ്റ് റെജീന നന്ദി പറഞ്ഞു.
അജിതൻ പുതുമന, അപർണ്ണ സി.എസ്. ആതിര കെ.ബി, ബബീഷ് അനേല, ബസന്ത് പെരിങ്ങോട്, ജിന്റോ വി.ജെ, കലാമണ്ഡലം ബിന്ദുലേഖ, കൃഷ്ണൻ മല്ലിശ്ശേരി എം, നളിൻ ബാബു, പ്രിൻസ് തോന്നക്കൽ, സദാനന്ദൻ പി.കെ. , സജിനി എം, സാജു തുരുത്തിൽ, ശശി കോതച്ചിറ, ശ്രീജിത്ത് വെള്ളോറ, ശ്രീകുമാർ കെ, സുരേഷ് കെ. നായർ, സുരേഷ് കുന്നുമ്മൽ, സുരേഷ് മുതുകുളം, വിഷ്ണു വിക്രം എന്നീ കലാകൃത്തുക്കൾ ക്യാമ്പിൽ പങ്കെടുക്കുന്നു.
Comments are closed.