കുട്ടികളുടെ ലൈംഗികതാ വിദ്യാഭ്യാസം, രക്ഷിതാക്കള്‍ കഴിഞ്ഞാല്‍ ഏറ്റവും സ്വാധീനം അധ്യാപകര്‍ക്ക്: ഡോ.ഷിംന അസീസ്
ഡോ.ഷിംന അസീസ്, ഹബീബ് അഞ്ജു എന്നിവര്‍ ചേര്‍ന്ന് രചിച്ച് ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ‘തൊട്ടിലിലെ വാവയെ തോട്ടീന്ന് കിട്ടിയതാ..?’ എന്ന പുസ്തകത്തിന്റെ പ്രീബുക്കിങ് തുടരുന്നു. ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെയും സംസ്ഥാനത്തുടനീളമുള്ള ഡി സി/ കറന്റ് പുസ്തകശാലകളിലൂടെയും പ്രീബുക്ക് ചെയ്യാം. പുസ്തകത്തിന്റെ ഏറ്റവും പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് ഡോ.ഷിംന അസീസ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് വായിക്കാം
കുട്ടികളുടെ ലൈംഗികതാ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ രക്ഷിതാക്കള്‍ കഴിഞ്ഞാല്‍ ഏറ്റവും സ്വാധീനമുള്ളത് അധ്യാപകര്‍ക്കാണ്. സ്‌കൂളില്‍ സംശയം ചോദിക്കുന്ന കുട്ടികളെ മിടുക്കര്‍ എന്ന് പറയുന്ന അധ്യാപകര്‍ പക്ഷേ, ലൈംഗികത എന്നൊരു വിഷയം വരുമ്പോള്‍ പലപ്പോഴും നേരെ ഓപ്പോസിറ്റ് നിലപാടായിരിക്കും എടുക്കുന്നത്. ഈ വിഷയം അടക്കിപ്പിടിച്ച് സംസാരിക്കുന്നൊരു സമൂഹത്തിന്റെ ഭാഗം തന്നെയായ അധ്യാപകരിലും ഇങ്ങനെ വരുന്നത് സ്വാഭാവികമാണ്, എന്നാല്‍ അത് തിരിച്ചറിഞ്ഞ് മാറ്റപ്പെടേണ്ടതുണ്ട്. നമ്മുടെ മക്കളുടെ ആക്റ്റീവ് സമയത്തില്‍ വലിയൊരു പങ്ക് ചിലവഴിക്കപ്പെടുന്നത് സ്‌കൂളുകളിലായതുകൊണ്ട് ഈ മാറ്റത്തിന് ഒരല്പം പ്രാധാന്യം കൂടുതലുമുണ്ട്.
പ്രീബുക്ക് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ
മറ്റേതൊരു അവയവവും വളരുകയും വികസിക്കുകയും ചെയ്യുന്നത് പോലെ തന്നെ അവരുടെ ലൈംഗികവികാസവും ഒരു സ്വാഭാവികകാര്യമാണ്. അപ്പോ അതിനനുസരിച്ച് ചിന്തകളിലും പ്രവര്‍ത്തികളിലും വ്യത്യാസം വരുക തന്നെ ചെയ്യും. വിഷയം കണ്ണിലെ റെറ്റിനയോ കാലിലെ മസിലോ ഒക്കെ ആവുമ്പോള്‍ അക്കാര്യം വിശദമാക്കാന്‍ യാതൊരു മടിയുമില്ലാത്തവര്‍ക്ക്, സംസാരിക്കേണ്ടി വരുന്നത് കൗമാരത്തിലെ മാറ്റങ്ങളെപ്പറ്റിയോ പ്രത്യുല്പാദനത്തെപ്പറ്റിയോ ഒക്കെയാവുമ്പോള്‍ അത് മിണ്ടിക്കൂടാ എന്നാവുന്നത് കഷ്ടമാണ്. അതിനേക്കാളുപരി, കുട്ടികള്‍ ഉത്തരങ്ങള്‍ തേടി മറ്റ് സോഴ്‌സുകളിലേക്ക് ഈ സംശയങ്ങള്‍ നിവര്‍ത്തുന്നത് വല്ലാതെ അപകടങ്ങളുമുണ്ടാക്കാം.
ഇത് സംഭവിക്കാതെ സൂക്ഷിക്കാന്‍ നമുക്കേവര്‍ക്കും ഉത്തരവാദിത്വമുണ്ട്, അധ്യാപകസമൂഹത്തിന് ഇവിടെ ഒരല്പം കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനാവും. എത്രയോ കടുകട്ടി വിഷയങ്ങള്‍ പാല്‍പ്പായസം പോലെയാക്കി കുട്ടികളെ പഠിപ്പിച്ച് മിടുക്കരാക്കുന്നവവര്‍ക്ക്, ലളിതമായ കുറച്ച് അടിസ്ഥാന പാഠങ്ങള്‍ പഠിച്ചെടുത്താല്‍ മാത്രം മതി, കൃത്യമായി സെക്ഷ്വാലിറ്റി എജുക്കേഷന്‍ പകര്‍ന്നു നല്‍കാന്‍ സാധിക്കും.
ഇക്കാരണങ്ങളാല്‍ ‘തൊട്ടിലിലെ വാവയെ തോട്ടീന്ന് കിട്ടിയതാ…?’ യ്ക്ക് യ്ക്ക് അധ്യാപകരോട് പ്രത്യേകമായി കുറച്ച് മിണ്ടാനുണ്ട്. ഒരു കൂട്ടം അധ്യാപകര്‍ പല സന്ദര്‍ഭങ്ങളിലായി പുസ്തകത്തില്‍ നിറഞ്ഞ് നില്‍ക്കുന്നുമുണ്ട്.
ഇന്നത്തെ ക്യാരക്ടര്‍ സീരിസില്‍ അവരാണ്… പ്രിയപ്പെട്ട അധ്യാപകര്‍.
Proudly Introducing ടീച്ചേഴ്‌സ്…
Comments are closed.