എം.എ റഹ്മാന്റെ ‘കിതാബ് മഹല്‍’ എന്ന കഥാസമാഹാരം പ്രകാശനം ചെയ്തു
പ്രൊഫ എം.എ റഹ്മാന്റെ ‘കിതാബ് മഹല്‍’ എന്ന കഥാസമാഹാരം പ്രകാശനം ചെയ്തു. ഉദുമ മൂലയിലെ കഥാകാരന്റെ വീട്ടുമുറ്റത്ത് നടന്ന ചടങ്ങില്‍ പ്രശസ്ത കലാചിന്തകന്‍ ഡോ: എ.ടി മോഹന്‍രാജ് പ്രകാശനം ചെയ്തു. എഴുത്തുകാരന്‍ കെ.വി ശരത്ചന്ദ്രന്‍ പുസ്തകം ഏറ്റുവാങ്ങി.
”വായനക്കാരന്റെ ആത്മാവിന്റെ ഒരുക്കം പ്രധാനമായിക്കരുതുന്ന എഴുത്തുകാരുടെ പാരമ്പര്യത്തിലാണ് എം.എ. റഹ്‌മാൻ വന്നുനിൽക്കുന്നത്. ഉദാസീനരായ വായനക്കാരെ കഥാകാരൻ പ്രതീക്ഷിക്കുന്നില്ല. തന്റെ സാമൂഹികപ്രവർത്തനത്തിന്റെ പാതയിൽ നടത്തിയ ആത്മവിചാരങ്ങളാണ് ഇങ്ങനെ കഥകളായി പിറന്നത്. അത് മനുഷ്യരുടെ വിചാരങ്ങളെയും സ്മരണകളെയും ഉണർത്തുകതന്നെ ചെയ്യും. അങ്ങനെ മനുഷ്യരുടെയും പ്രകൃതിയുടെയും ജൈവഭാവങ്ങൾക്കായി പ്രയത്‌നിക്കുന്ന വർക്കിടയിലേക്ക് ഒരു പുഴയായി ഈ കഥകൾ ഒഴുകിച്ചെല്ലും”. – അജയ് പി. മങ്ങാട്ട്
Comments are closed.