ഡോ.ഇ.നാരായണന്‍കുട്ടി വാര്യരുടെ ‘കാന്‍സര്‍ കഥ പറയുമ്പോള്‍’ പ്രകാശനം ചെയ്തു; വീഡിയോ
ഡോ.ഇ.നാരായണന്‍കുട്ടി വാര്യരുടെ ‘കാന്‍സര്‍ കഥ പറയുമ്പോള്‍’ എന്ന പുസ്തകം പ്രകാശനം ചെയ്തു. കോഴിക്കോട് കെ.പി.കേശവമേനോന് ഹാളില്‍ നടന്ന ചടങ്ങില്‍ എം.മുകുന്ദനില്‍ നിന്നും കെ.പി.സുധീര പുസതകം സ്വീകരിച്ചു.
മേയര്‍ ബീന ഫിലിപ്, സി.എന്‍ വിജയകൃഷ്ണന്, ഡോ.ഖദീജ മുംതാസ്, എം.പി.പ്രശാന്ത്, എം.കെ.രാമദാസ്, ഡോ.ജയേഷ് കുമാര്‍, ഡോ.വേണുഗോപാല്‍, തോമസ്, ഡോ.ഇ.നാരായണന്‍കുട്ടി വാര്യര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
എല്ലാ രോഗികള്‍ക്കും അര്‍ബുദചികിത്സ ഒരുപോലെ ഉറപ്പാക്കാന്‍ ആശുപത്രിവികസനത്തില് വിപ്ലവകരമായ മാറ്റങ്ങള്‍ കാഴ്ചവെച്ച കാന്‍സര്‍ ചികിത്സാവിദഗ്ധന്‍ ഡോ ഇ നാരായണന്‍കുട്ടി വാര്യരുടെ ജീവിതസ്മരണകളാണ് ‘കാന്‍സര്‍ കഥ പറയുമ്പോള്‍’ എന്ന പുസ്തകം. കേരളത്തില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന കാന്‍സര്‍ രോഗികളുടെ ആവശ്യങ്ങളെ തിരിച്ചറിയുന്ന ആശുപത്രി എങ്ങനെയായിരിക്കണമെന്ന മാതൃകയാണ് അദ്ദേഹം നേതൃത്വം നല്കുന്ന എം.വി.ആര് കാന്‍സര്‍ സെന്റര്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്. എം.വി.ആര് കാന്‍സര്‍ സെന്ററിന്റെ തുടക്കം മുതലുള്ള വളര്‍ച്ചയുടെ കൂടി കഥ പറയുന്ന ഈ പുസ്തകം കേരളത്തിലെ കാന്‍സര്‍ ചികിത്സയുടെ ആത്മകഥയുമാണ് ഡോക്ടറെന്ന നിലയിലുള്ള ജീവിത യാത്രയില്‍ വേദനയ്ക്ക് ആശ്വാസമായി തന്നെ തേടിയെത്തിയ രോഗികളുടെ ചിരിയും കണ്ണീരും നിറഞ്ഞ ജീവിത കഥകള്‍കൂടി ഈ പുസ്തകത്തില്‍ അദ്ദേഹം ഓര്‍ക്കുന്നു.
Comments are closed.