ഒറ്റക്കാലൻ കാക്ക!
വി.ജെ. ജയിംസിന്റെ ‘ഒറ്റക്കാലന് കാക്ക‘ എന്ന പുസ്തകത്തിന് ഗിരിജ ചാത്തുണ്ണി എഴുതിയ വായനാനുഭവം
സാധാരണ പരിസരങ്ങളില്‍ നിന്നും കണ്ടെത്തുന്ന സംഭവങ്ങളെ ജയിംസിന്റെ രചനാതന്ത്രത്തിലൂടെ എഴുത്തപ്പെടുമ്പോള് ഹൃദ്യമായൊരു വായനാനുനുഭവം നല്‍കും. നിഗൂഢതകള്‍ പേറുന്ന സമയഗോപുരവും ഒറ്റക്കാലന് കാക്കയും കഥാപാത്രങ്ങളായി വരുന്ന കൃതി. മനുഷ്യാവസ്ഥകളുടെ അസ്ഥിരമായ അസ്തിത്വത്തിന്റെയും വിസ്മയങ്ങളുടെയും നേരായുള്ള അവതരണം.
നിത്യസാധാരണമായ ഒരു കറുത്ത പക്ഷി.കാ കാ എന്ന് കരയുന്നതിനാല്‍
കാകന് എന്ന പേരുമുണ്ട്. ഒരുകണ്ണിനാല് മാത്രം നോക്കിക്കാണുന്ന ,നോക്കുന്ന കണ്ണിന് മാത്രം കാഴ്ചയുള്ള പക്ഷി ഈ കൃതിയിലൂടെ പറന്നുനടക്കുന്ന ഒറ്റക്കാലന്‍കാക്കയും കൈവിരലിലെ തഴമ്പും ഒരുകാലത്ത് തന്റെ അനുഭവമണ്ഡലങ്ങളില്‍ നിലനിന്നിരുന്നതാണെന്നും, തന്നിലെ എഴുത്തുകാരനെ തട്ടിയുണര്ത്താന് പതിറ്റാണ്ടുകള്‍ക്കുമുമ്പ് അവ നടത്തിയ ഇടപെടലിന്റെ രേഖകളാണ് ഈ കൃതിയെന്നും നോവലിസ്റ്റ് ഓര്‍ത്തെടുക്കുന്നു. നാട്ടിന് പുറത്തുനിന്നും നഗരത്തിലെ കോളജില്‍ എത്തുന്ന സൈമണും കൂട്ടുകാരായ ആനിയും ജയരാമനും സൈമണിന് അച്ഛന് നല്കിയ സ്വര്ണ്ണപ്പേനയും ഒറ്റക്കാലന്‍കാക്കയും മനുഷ്യമനസ്സിന്റെ നിഗൂഢതകളിലേക്കുള്ള വാതായനങ്ങള്‍ തുറക്കുന്നു. സ്കൂളില്‍ പഠിക്കുന്നക്കാലത്ത് കളിച്ചുനടക്കുമ്പോള്‍ കൂട്ടുകാരന് ഹൈദ്രോസ് മാങ്ങായെറിഞ്ഞിടാനായി കല്ലെറിഞ്ഞപ്പോള്‍ കാക്കയുടെ കാലില്‍ കൊള്ളുകയും അതിന്റെ ഒരുകാല് ഒടിയുകയും കാക്ക ഒറ്റക്കാലനാവുകയും ചെയ്തു!
ഗ്രാമത്തിന്റെ നന്മകളെ അറിയുകയും നന്മകളിലൂടെ വളരുകയും ചെയ്യുന്ന സൈമണ്‍. തുടര്‍ പഠനത്തിന്നായി നഗരത്തിലെ കോളേജിലേക്ക് പോകുന്നു. താന്‍ പോയാല്‍ കാക്കയ്ക്ക് ആര് ഭക്ഷണം കൊടുക്കും എന്ന വ്യഥയുടലെടുത്തപ്പോള് പാസാകാതിരുന്നാല്‍ മതിയായിരുന്നു എന്ന ചിന്തപോലും അവനില്‍ ഉടലെടുക്കുന്നു. പരാജീവികളോട് ദായവും സ്നേഹവുമുള്ള കുട്ടിയായിരുന്നു.
ഏതെങ്കിലും വസ്തു ആര്‍ക്കെങ്കിലും പ്രലോഭനമാകുന്നുവെങ്കില് അതവന് പങ്കാളിത്തം വിധിച്ചിട്ടുള്ള ഒരു പൂര്ത്തിയാകലിന്റെ സൂചകമായിരിക്കും നല്ലാതെന്നോ ചീത്തയെന്നോ കൃത്യമായി പറയാനാകാത്ത സൂചകം. അപ്പന്റെ ബൈനോക്കുലറിലൂടെ കൂട്ടുകാരന് ഔത നോക്കികണ്ട വിശദീകരണങ്ങളാല്‍ കാണാന്‍ വെമ്പിയ കോളേജിലെ ആ ഗോപുരത്തിന്റേയും ക്ലോക്കിന്റെയും അടുത്തേക്ക് നടന്നപ്പോള്‍ സൈമണ്‍ അവാച്യമായ നിര്‍വൃതി അനുഭവപ്പെട്ടു! ചരാചരങ്ങളായാലും അതിനെ ആഗ്രഹിക്കുന്നവരെയും കാത്തിരിക്കില്ലെന്ന് ആരറിഞ്ഞു!അങ്ങനെ ആ ഗോപുരവും ശരിക്കുമെന്നെ കാത്തിരിക്കുകയായിരുന്നുവോ??
അപ്പന് തന്ന സ്വര്‍ണ്ണനിറമുള്ള പേന എടുക്കാന്‍ മറന്നതിനെ തുടര്‍ന്ന് കോളേജിനടുത്തുള്ള പെന്‍ ക്ളീനിക്കില്‍ നിന്നും ഒരു കറുത്ത പേന വാങ്ങുകയും ചെയ്യുന്നു സൈമണ്‍.ആ പേന കൊണ്ട് ആദ്യം അമ്മയ്ക്ക് കത്തെഴുതുന്നത് അപ്പന് തന്ന പെന കൊണ്ടുവരാന്‍ മറന്ന കാര്യമായിരുന്നു.ആ പേന കൊണ്ടുപോകാതിരുന്നതില് അമ്മയും കുണ്ഠിതപ്പെടുന്നുണ്ട് അവര്‍ ആഗ്രഹിച്ചിരുന്നത് അപ്പന്റെ പേനകൊണ്ടുള്ള കത്തായിരുന്നു.
ഒരിക്കല്‍ സൈമന്റെ കൂടെപഠിക്കുന്ന ആനി നാട്ടിന്‍പുറത്തിന്റെ നന്മകള് കാണാനായി വീട്ടില്‍ വന്നു.
അവരെ ഊണു കഴിക്കാനായി അമ്മ അവരെ വിളിച്ചു.വിളിയെന്നു പറഞ്ഞാല്‍ അത്ര പ്രകടമായതൊന്നുമല്ല .പ്രീതിയോ,അപ്രീതിയോ ആയ ഒരു ഭാവവും അമ്മയുടെ മുഖത്തുനിന്ന് വായിച്ചെടുക്കാനാവില്ല. അപ്പന്റെ മരണശേഷം അമ്മ എന്തെങ്കിലും തുറന്നുപറയുന്നതോ ചിരിക്കുന്നതാ കണ്ടിട്ടില്ല.കാണുന്നവര്‍ക്ക് അമ്മയ്ക്കെന്തോ ഇഷ്ടക്കെടുണ്ടോ എന്ന് പോലും തോന്നിയേക്കാം.ഉള്ളില്‍ ഇഷ്ടം സൂക്ഷിക്കുമ്പോഴും മുഖത്ത് തെളിയാതെ പോകുന്നതാണ്.വെളുത്ത മഷികൊണ്ട് നിറയെ എഴുതിയ വെള്ളപേപ്പര്പോലെയാണമ്മ ,എഴുത്തെല്ലാം അവിടെ നിറഞ്ഞു കിടപ്പുണ്ട്. കാണാനാവില്ലെന്നു മാത്രം.അത് കാണുന്നയാളിന്റെ പരിമിതിയല്ലാതെ മറ്റെന്താണ്അവന് അപ്പനെ ഓര്‍ക്കാന്‍ ആ പേനയായിരുന്നെങ്കില് അവന്റെ അമ്മയുടെ തകരപ്പെട്ടിയില് അപ്പന്റെ ഓര്‍മ്മകള്‍ പൂത്തും വിളഞ്ഞും നിന്നിരുന്ന വസ്തുക്കള്‍.എന്താണെന് അവന് ഒരിക്കലും അന്വേഷിച്ചില്ല ,അമ്മയ്ക്കും അമ്മയുടേതായ സ്വകാര്യതകള്‍ ഉണ്ടാകണമെന്നവന് തിരിച്ചറിഞ്ഞിരുന്നു.
ആനി നാടുകാണാനായി വീട്ടില്‍ വന്നപ്പോള്‍ അണ്ണാറക്കണ്ണനും കാക്കകള്‍ക്കും ഭക്ഷണം കൊടുക്കുന്നതുകണ്ടു അതിശയിക്കുമ്പോള്‍ അവള് തിരിച്ചറിയുന്നു അമ്മയുടെയുംമകന്റെയും സ്നേഹസ്മൃണമായ പെരുമാറ്റത്തെ. അതോടൊപ്പം അപ്പന്റെ കൂട്ടുകാരായ ഔതയോടും മേസ്തിരിയോടുമുള്ള സ്നേഹസാമീപ്യങ്ങളും കരുതലും കമ്പോള് അവന്റെ നന്മകള് വാനോളം ഉയര്‍ന്നുപൊങ്ങി അവള്‍ക് മുന്നില്‍.
കറുത്ത പേനക്ക് തൂലിക എന്ന് പേരിടുകയും അതുകൊണ്ടെഴുതിയ എല്ലാ പരീക്ഷകളിലും അവന് ഒന്നാമനാവുകുകയും ചെയ്തപ്പോള്‍ അവന് തൂലികയെ അതിരറ്റു സ്നേഹിക്കുകയും,അതിനോടൊപ്പം,അന്ധവിശ്വാസത്തിടിപ്പെടുകയുംചെയ്യുന്നു.പേനപിടിച്ചു തഴമ്പ് വന്നപ്പോള്‍ കാന്‍സര്‍ ആണെന്നും, തൂലിക പരീക്ഷ എഴുതാനായി സലിം ചോദിച്ചപ്പോള്‍ കൊടുക്കില്ലെന്ന പറഞ്ഞപ്പോള്‍ പറഞ്ഞൊരു ഫലിതത്തെ ഭയന്ന് അവന്തൂലിക പെട്ടിയില്‍ വെച്ച് പൂട്ടുന്നു. ആ പേനയ്ക്ക് പറയാനൊരു കഥയുണ്ടായിരുന്നു.ആ കോളേജില്‍ നന്നായി പഠിച്ചിരുന്നൊരു കുട്ടിയുടെ അച്ഛന്റെയായിരുന്നു ആ പെന്‍ ക്ളീനിക്.സൈമനോട് അതിന്റെ കഥാപറയാമെന്നു പറഞ്ഞു ദുരൂഹതയില്‍ നിര്ത്തികൊണ്ടയാള് കട അടച്ചിട്ടുപോകുകയും ചെയ്തു.. പലരിലൂടെയും പലവാര്‍ത്തകള്‍ അവനെത്തേടിവന്നിരുന്നു. ഗോപുരത്തിന്റെ നിഗൂഢതകളെ കുറിച്ച്.
അവന്റെ തൂലികയും ഗോപുരവും അതിന്റെ പേരിലുണ്ടാകുന്ന പ്രശ്നങ്ങളും അവനെ സങ്കര്ഷഭരിതമായൊരു മൗനത്തിലേക്ക് നയിച്ചു. അതുവരെ അമ്മ അവനെ സ്മരിക്കുമ്പോഴെല്ലാം അവനില്‍ ഒരു കുതിപ്പനുഭവപ്പെടുക സാധാരണമായിരുന്നു .ജലഭരിതമായ മേഘം വന്നു തൊടും പോലെയായിരുന്നു അമ്മവിചാരങ്ങളുടെ പ്രവേശം!മനസ് സജ്ജമാണെങ്കില്‍ പിടിച്ചെടുക്കാന്‍ പറ്റുന്ന സൂക്ഷ്മസംവേദനങ്ങളാണവ! അമ്മയെ മറക്കലെന്നാല് തകര്‍ച്ചയുടെ ആഴത്തിലേക്കുള്ള ഒരുവന്റെ വീഴലല്ലാതെ മറ്റെന്താണ്.അമ്മയെ മാത്രമല്ല എല്ലാവരെയും മറന്നു.
”സൈമണ്‍ പറഞ്ഞതുപോലെ ഒരിക്കലും ഒറ്റക്കാലന് കാക്ക ഉറങ്ങുന്നുണ്ടാവില്ല ,മനസ്സും ശരീരോംനേരെ നില്ക്കുന്നൊരെയല്ലേ ഉറക്കം അനുഗ്രഹിക്കൂ,”അതെ ഓരോ മനുഷ്യന്റെയും സാഹചര്യങ്ങള്‍ എത്രപേരുടെ ഉറക്കം കളഞ്ഞിട്ടുണ്ട്!
നഷ്ടപ്പെട്ടു എന്ന് കരുതിയ തൂലികയ്ക്ക് പകരം അപ്പന്റെ പേനയാണെന്നറിയാതെ ആ പേനകൊണ്ടവന് പരീക്ഷയെഴുതി. ”അപ്പന് അനുഗ്രഹോം അമ്മ പ്രാര്ഥനയുമാണെന്നനിക്ക് മനസിലായടാ .പോയാലും കാവലായി നില്ക്കും ആനി ജയരാമനോട് പറഞ്ഞു’
പിന്നീട് ആ തൂലിക അവന്റെ മേശപ്പുറത്ത് കണ്ട ആനി ആശ്ചര്യഭരിതയായി,കൂടാതെ സൈമനെ കാണാതാവുകയും ചെയ്തപ്പോള്‍….
അവള്‍ക്ക് മാത്രം അറിയാം അതിന്റെ നിഗൂഢതകള്‍, ഈ വായന എവിടെയോയൊക്കെ നമ്മളേയും സ്പര്‍ശിക്കുന്നു.ആ തൂലിക,,സ്വര്‍ണനിറമുള്ള അപ്പന്റെ പേന,ചിലഅന്ധവിശ്വാസങ്ങള് ,നിഗൂഢതകള്‍ തേടിയിറങ്ങാനുള്ള അഭിവാഞ്ഛ,അധീരനാകുമ്പോളുള്ള പിന്മാറ്റങ്ങള്, അണപൊട്ടിയൊഴുകുന്ന, യാഥാര്‍ഥ്യം അറിയാനുള്ള ത്വര, ആകാംക്ഷയോടെയുള്ള ചിന്തകള്‍ നിഴലുപോലെ പിന്തുടരുന്ന യുവത്വത്തിന്റെ പ്രതീകമായി സൈമണ്‍. ഇതുപോലെ ചില വിശ്വാസങ്ങള്‍ നമ്മുക്കും ഉണ്ടായിരുന്നിട്ടില്ലേ,പലവട്ടം ഉപേക്ഷിക്കപ്പെടാതെ നമ്മുടെ സ്വകാര്യ സ്വത്തുപോലെ ഇടക്കൊക്കെ തൊട്ടുതലോടിയിരുന്നവ.പ്രകൃതി കാക്കകളെ വികലങ്ഗരായി സൃഷ്ടിക്കില്ല. എന്നിട്ടും മനുഷ്യന്റെ ഇടപെടലുകളാണ്അതിനെ വികലങ്ഗനാക്കിയത്.
Comments are closed.