DCBOOKS
Malayalam News Literature Website

കടലിന്റെ അലര്‍ച്ചകളാണ് അതിന്റെ പ്രാര്‍ത്ഥന!

പി എഫ് മാത്യൂസിന്റെ ‘കടലിന്റെ മണം’ എന്ന പുസ്തകത്തെക്കുറിച്ച്  കഥാകൃത്ത് മനോജ് വെങ്ങോല പങ്കുവെച്ച കുറിപ്പ്  

ആലുവ ഡി സി.യില്‍ നിന്നും ഇക്കഴിഞ്ഞ സെപ്തംബറിലാണ് കടലിന്റെ മണം വാങ്ങുന്നത്. രണ്ടുകോപ്പി വാങ്ങി. ഒരെണ്ണം ഞാനെടുത്തു. ഒരെണ്ണം അന്നേദിവസം, വിവാഹിതയായ എന്റെയൊരു സുഹൃത്തിന് സമ്മാനമായി നല്‍കി. ഇന്നലെ അവളെന്നെ വിളിക്കുകയുണ്ടായി. സ്വാഭാവികമായും ഞാന്‍ ചോദിച്ചു: ‘സന്തോഷമായിരിക്കുന്നല്ലോ? സുഖമായിരിക്കുന്നല്ലോ?’

Textനേര്‍ത്ത ചിരിയോടെ അവളൊരു പുസ്തകത്തിന്റെ താളുകള്‍ മറിക്കുന്ന ശബ്ദം കേട്ടു. സാവധാനം ഒരു പേജു കണ്ടെത്തി അവളിങ്ങനെ വായിച്ചു:

‘ചെടികളുടെ അടിയിലുള്ള കിഴങ്ങുകള്‍ കണ്ടിട്ടുണ്ടോ? അതുപോലാണെന്റെ ജീവിതം. പറയാനായിട്ട് കാര്യമായ സംഭവങ്ങള്‍ ഒന്നുമില്ല. ഭൂമിക്കടിയിലെ ആ വിത്തിലാണ് എന്റെ യഥാര്‍ത്ഥ ജീവിതം. പുറമേ കാണുന്ന ഇലകളും പൂക്കളും കായ്കളും എല്ലാം പെട്ടെന്ന് അവസാനിയ്ക്കും. അതിനെക്കുറിച്ച് പറയുന്നത് ബുദ്ധിയുള്ളവരുടെ ലക്ഷണമല്ല…’

ബുദ്ധിയില്ലാത്ത ഞാന്‍ ‘എന്താണ്? എന്തുപറ്റി?’ എന്ന് ചോദിച്ചെങ്കിലും മറുപടി കിട്ടിയില്ല. പിന്നീട് ആലോചിച്ചപ്പോള്‍ മനസിലായി.

തുടര്‍ച്ചയായി അലറുന്ന വന്യതയെ, സമുദ്രക്ഷോഭങ്ങളെ സാഹസികമായി കീഴടക്കാനും വിചാരണ ചെയ്യാനും വേണ്ടി, എന്നെ വലിച്ചെറിഞ്ഞപോലെ അവളെയും പി.എഫ് വലിച്ചെറിഞ്ഞിരിക്കുന്നു.

-ഇനി അവളും മനസിലാക്കും, കടലിന്റെ അലര്‍ച്ചകളാണ് അതിന്റെ പ്രാര്‍ത്ഥനയെന്ന്. ജീവിതത്തിന് പുറത്തുനിന്ന് ജീവിതത്തെ നോക്കാന്‍ അവളും ശ്രമിക്കും. പൊട്ടി.

പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.