2020-ലെ കേരള ശാസ്ത്ര സാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു
ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച കോസ്‌മോസ്, 21-ാം നൂറ്റാണ്ടിലേക്ക് 21 പാഠങ്ങള്‍ എന്നീ പുസ്തകങ്ങള്‍ക്ക് അംഗീകാരം
സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ഏർപ്പെടുത്തിയ 2020-ലെ കേരള ശാസ്ത്ര സാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു. ശാസ്ത്ര ഗ്രന്ഥത്തിന്റെ മലയാള വിവർത്തനം വിഭാഗത്തില്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച കോസ്‌മോസ്, 21-ാം നൂറ്റാണ്ടിലേക്ക് 21 പാഠങ്ങള്‍ എന്നീ പുസ്തകങ്ങള്‍ പുരസ്‌കാരം നേടി.
- ഡോ.ലിസിമോള്‍ ഫിലിപ്പോസ് (ദന്തശുചിത്വവും ആരോഗ്യവും)
- ഡോ.സബ്‌ന എസ് (കൊച്ചു മാ കഥകള്‍)
ജനപ്രിയ ശാസ്ത്ര സാഹിത്യം
ശാസ്ത്ര പത്രപ്രവർത്തനം
- ജിമ്മി ഫിലിപ്പ് (മരണവല വിരിച്ചു കാന്‍സര്‍)
ശാസ്ത്ര ഗ്രന്ഥത്തിന്റെ മലയാള വിവർത്തനം
- ഡോ.വിവേക് പൂന്തിയില്‍ (കോസ്‌മോസ്)
- ഡോ.ഡെന്നി തോമസ് (21-ാം നൂറ്റാണ്ടിലേക്ക് 21 പാഠങ്ങള്‍)
മലയാള സാഹിത്യത്തിലൂടെ ശാസ്ത്രവിഷയങ്ങളെ ജനകീയവത്കരിക്കുന്നതിൽ ഗണ്യമായ സംഭാവനകൾ നൽകിയ വ്യക്തികൾക്കാണ് പുരസ്‌കാരം നൽകുന്നത്. ബാലശാസ്ത്ര സാഹിത്യം, ജനപ്രിയ ശാസ്ത്ര സാഹിത്യം, ശാസ്ത്ര പത്രപ്രവർത്തനം, ശാസ്ത്ര ഗ്രന്ഥത്തിന്റെ മലയാള വിവർത്തനം എന്നീ വിഭാഗങ്ങളിലെ കൃതികളാണ് അവാർഡിന് അർഹമായത്. 50,000 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.
Comments are closed.