ജോജി ജോര്‍ജ് ജേക്കബിന്റെ ‘ചത്വരം’ പ്രകാശനം ചെയ്തു
ജോജി ജോര്‍ജ് ജേക്കബിന്റെ ഏറ്റവും പുതിയ പുസ്തകം ‘ചത്വരം‘ പ്രകാശനം ചെയ്തു. എറണാകുളത്തെ കേരള ഹൈക്കോടതി അഡ്വക്കേറ്റ്‌സ് അസോസിയേഷന്‍ എം.കെ.ഡി ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, സംവിധായകൻ സിബി മലയിലിന് നൽകി പുസ്തകം പ്രകാശനം ചെയ്തു. ജനിച്ചമണ്ണിൽ നിന്നും പെട്ടെന്നൊരുനാൾ പറിച്ചെറിയപ്പെട്ടവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവവികാസങ്ങളുടെ കഥപറയുന്ന നോവലാണ് ചത്വരം.
ജീവിതം ചത്വരത്തില്‍ എത്തിനില്‍ക്കുമ്പോള്‍ ഇനി എങ്ങോട്ട് എന്ന ചോദ്യത്തിന് നാം ഓരോരുത്തരും ഉത്തരം കണ്ടെത്തണം. പിന്നീടുള്ള നമ്മുടെ ജീവിതം ആ ഉത്തരത്തിന്റെ പരിണാമമായിരിക്കും. എല്ലാം മാറിമറിയാന്‍ ഒന്നിരുട്ടി വെളുക്കുന്ന സമയം മാത്രം മതിയാകും. കണ്ണില്‍ കാണുന്നതെല്ലാം ക്ഷണികമാണ്. ഹൃദയത്തില്‍ അനുഭവപ്പെടുന്നത് മാത്രമാണ് സ്ഥായിയായിട്ടുള്ളത്. ജനിച്ച മണ്ണില്‍ നിന്നും പറിച്ചെറിയപ്പെടുമ്പോള്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍, പലതും തകര്‍ന്നുവീഴുന്നതും ചിലതെല്ലാം വളര്‍ന്നുപൊങ്ങുന്നതുമായ കാഴ്ചകള്‍. ഒരു പ്രണയകഥയിലൂടെ ഇതെല്ലാം പ്രതിപാദിക്കപ്പെടുമ്പോള്‍ അത് ഒരു നാടി ന്റെയും നാട്ടുകാരുടെ ജീവിത യാഥാര്‍ഥ്യങ്ങളുടെ നേര്‍ക്കാഴ്ച്ചയാകുന്നു. ഓരോ പ്രണയവും വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ, ഈ കഥയും വ്യത്യസ്തമാണ്. ഒന്നുറപ്പാണ്, ഈ നോവലിലെ ഒരു കഥാപാത്രം നിങ്ങളായിരിക്കും. കുറഞ്ഞപക്ഷം, നിങ്ങള്‍ക്ക് ഏറ്റവും അടുത്തറിയുന്ന ഒരാളെങ്കിലും ആയിരിക്കും.
Comments are closed.