കാശിനാഥന്റെ ‘ഇക്കാവ്’ പ്രകാശനം ചെയ്തു
യുവകവി കാശിനാഥന്റെ കവിതാസമാഹാരം ‘ഇക്കാവ്‘ പ്രകാശനം ചെയ്തു. പത്തനംതിട്ട ജില്ല ലൈബ്രറി വികസന സമിതിയുടെ നേതൃത്വത്തിലുള്ള പുസ്തകോത്സവ വേദിയിൽ നടന്ന പ്രകാശനച്ചടങ്ങില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജില്‍ നിന്നും ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.ജി ആനന്ദൻ പുസ്തകത്തിന്റെ ആദ്യപ്രതി സ്വീകരിച്ചു.
ജില്ലാ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ഡോ.പി.ജെ.ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. ശാന്ത കടമ്മനിട്ട, ബെന്യാമിൻ, നഗരസഭ ചെയർമാൻ ടി. സക്കീർഹുസൈൻ, എ.പി.ജയൻ, പ്രൊഫ. ടി.കെ.ജി നായർ, തുളസീധരൻ പിള്ള, ഡോ. ഫിലിപ്പോസ് ഉമ്മൻ, എസ്.ഹരിദാസ്, എം.എസ്.ജോൺ, എം.എൻ. സോമരാജൻ തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു.
”വാക്കുകൾക്കതീതമായ ആത്മീയഗാഢമായ ആശയവിനിമയത്തിന് നോയമ്പ് നോറ്റിരിക്കുന്ന കവിഹൃദയം ഈ പേജുകളിൽ അതിന്റെ സ്പന്ദനസാന്നിധ്യം അറിയിക്കുന്നു. ആ ധ്യാനാത്മകത മിഴിവുള്ള മൗലിക കൽപ്പനകൾ നെയ്‌തെടുക്കാൻ കവിയെ സഹായിക്കുന്നു. ‘നിറങ്ങളേഴുംകൂടി കലഹിച്ച ദിവസം’ എന്നും ‘കണ്ണിലൂടെ കടൽ തെറിക്കുന്നു’ എന്നും ‘നടുങ്ങാത്തൊരോർമ്മയുടെ ഋതുക്കൾ’ എന്നും ‘വാക്കുകളിലേയ്ക്കു താമസം മാറുന്ന വസന്തം എന്നും ‘തിരമാല തിരിച്ചുപോയ തീരംപോലെ ശാന്തം’ എന്നുമൊക്കെ എഴുതാൻ കാശിനാഥന് സാധിക്കുന്നത് വൈഭവവും ചോദനയും കൊണ്ടാണ്.” – കെ. ജയകുമാർ
Comments are closed.