ഓർമ്മയിൽ കെ.പി. അപ്പന്‍
നിരൂപണകലയില്‍ ക്ഷോഭത്തിന്റെ സൗന്ദര്യത്തെ അഴിച്ചുവിട്ട മലയാളത്തിന്റെ സത്യം
മലയാളസാഹിത്യത്തില്‍ എഴുപതുകളിലുണ്ടായ ആധുനികതാപ്രസ്ഥാനത്തിന് ദിശാബോധം നല്‍കുകയും ഭാവുകത്വ പരിണാമത്തിന് സൈദ്ധാന്തിക ഭൂമിക ഒരുക്കുകുകയും ചെയ്ത നിരൂപകനാണ് കെ.പി. അപ്പന്‍. അദ്ദേഹത്തിന്റെ ചരമവാർഷിക ദിനമാണ് ഇന്ന്. നമ്മുടെ നിരൂപണകലയില്‍ ക്ഷോഭത്തിന്റെ സൗന്ദര്യത്തെ അഴിച്ചുവിട്ട മലയാളത്തിന്റെ സത്യമാണ് കെ.പി.അപ്പന്‍. വ്യക്തികളല്ല, ആശയങ്ങളും നിലപാടുകളുമാണ് കെ.പി.അപ്പനെ ക്ഷോഭിപ്പിക്കാറുള്ളത്. അപ്പനെ സംന്ധിച്ചിടത്തോളം തന്റെ ചിന്തയുടെയും അഭിരുചിയുടെയും സ്വാതന്ത്ര്യം പ്രകടിപ്പിക്കാനുള്ള ഉപായംകൂടിയാണ് സാഹിത്യവിമര്‍ശനം.
പുസ്തക അഭിപ്രായ പ്രകടനങ്ങളും കേവലമായ വിലയിരുത്തലുകളും കൊണ്ട് നിറഞ്ഞുനിന്നിരുന്ന നിരൂപണ സാഹിത്യത്തിലേക്ക് കര്‍ക്കശമായ നിഷ്ഠകളുമായി കടന്നുവന്ന കെ.പി അപ്പന്റെ എല്ലാ കൃതികളും പ്രശസ്തമായിരുന്നു.
കെ.പി. അപ്പന്‍ (1936-2008)
1936-ല്‍ ആലപ്പുഴയില്‍ ജനിച്ചു. ആലപ്പുഴ എസ്.ഡി. കോളജില്‍നിന്ന് ശാസ്ത്രത്തില്‍ ബിരുദവും എറണാകുളം മഹാരാജാസ് കോളജില്‍ നിന്ന് മലയാളത്തില്‍ ബിരുദാനന്തരബിരുദവും. ആലുവ യു.സി. കോളജിലും ചേര്‍ത്തല എസ്.എന്‍. കോളജിലും അദ്ധ്യാപകനായിരുന്നു. കൊല്ലം എസ്.എന്‍. കോളജില്‍നിന്ന് വിരമിച്ചു. കെ. ബാലകൃഷ്ണന്റെ കൗമുദി വാരികയില്‍ എഴുതിത്തുടങ്ങി. ആദ്യകൃതി ക്ഷോഭിക്കുന്നവരുടെ സുവിശേഷം (1972). തിരസ്‌കാരം, കലഹവും വിശ്വാസവും, ചരിത്രത്തെ അഗാധമാക്കിയ ഗുരു, ബൈബിള്‍: വെളിച്ചത്തിന്റെ കവചം, മധുരം നിന്റെ ജീവിതം, ചരിത്രത്തെ നിങ്ങള്‍ക്കൊപ്പം കൂട്ടുക എന്നിവ പ്രധാന കൃതികള്‍. 2008 ഡിസംബര്‍ 15-ന് അന്തരിച്ചു.
ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച കൃതികള്‍
ഇന്നലെകളിലെ അന്വേഷണപരിശോധനകള്‍, ഉത്തരാധുനികത: വര്‍ത്തമാനവും വംശാവലിയും, കഥ : ആഖ്യാനവും അനുഭവസത്തയും, കലഹവും വിശ്വാസവും, ചരിത്രത്തെ അഗാധമാക്കിയ ഗുരു, ചരിത്രത്തെ നിങ്ങള്‍ക്കൊപ്പം കൂട്ടുക, ബൈബിള്‍: വെളിച്ചത്തിന്റെ കവചം, മലയാള ഭാവന: മൂല്യങ്ങളും സംഘര്‍ഷങ്ങളും, മാറുന്ന മലയാളനോവല്‍, രോഗവും സാഹിത്യഭാവനയും, വരകളും വര്‍ണ്ണങ്ങളും, വിവേകശാലിയായ വായനക്കാരാ, ക്ഷോഭിക്കുന്നവരുടെ സുവിശേഷം, സമയപ്രവാഹവും സാഹിത്യകലയും, കലാപം, വിവാദം, വിലയിരുത്തല്‍, മധുരം നിന്റെ ജീവിതം
Comments are closed.