വേര്: വിജയലക്ഷ്മി എഴുതിയ കവിത
വിജയലക്ഷ്മി എഴുതിയ കവിത, ഡിസംബര്‍ ലക്കം പച്ചക്കുതിരയില്‍ പ്രസിദ്ധീകരിച്ചത്.
- ഒറ്റ വേരിലേ കാത്തു,
കത്തുന്ന വേനല്‍ക്കാറ്റില്‍
വറ്റിടാതെന്നാല്-
സൂര്യപൗരുഷം
ജൃംഭിച്ചപ്പോള്,
ആശ്രമവല്ലിക്കുടില്
പൂത്തുവോ, മഴയ്ക്കൊപ്പം
ദീര്‍ഘരാത്രിയില്‍
പ്രാണസൗരഭം
കുതിര്‍ന്നപ്പോള്‍? - ഞാനടുത്തില്ലെന്നാലും
ഞാനടുത്തില്ലേ?
ഖേദസ്നാതരായ്
ദൈനന്ദിന
വാരണാസികള് താണ്ടി
നാമിരുട്ടുമ്പോള്,
നഗ്നപാദരായ്
തടഞ്ഞു വീ-
ണാകിലെന്തൊരേ മണ്ണില്‍
പിന്നെയും വേരാഴ്ത്തുമ്പോള്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും ഡിസംബര്‍ ലക്കം ലഭ്യമാണ്
Comments are closed.