DCBOOKS
Malayalam News Literature Website

‘ഖാദർ പെരുമ ‘; യു എ ഖാദര്‍ അനുസ്മരണ പരിപാടിക്ക് തുടക്കമായി

നോവലിസ്‌റ്റ്‌ യു എ ഖാദറിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച്‌ കേരള സാഹിത്യ അക്കാദമി  ‘ഖാദർ പെരുമ’ എന്ന പേരിൽ സംഘടിപ്പിക്കുന്ന അനുസ്മരണ പരിപാടിക്ക് തുടക്കമായി. 11, 12 തീയതികളിൽ കോഴിക്കോട്‌ ടൗൺ ഹാളിലാണ്‌ പരിപാടി. ഇന്ന് രാവിലെ 10ന്‌ മന്ത്രി അഹമ്മദ്‌ ദേവർകോവിൽ പരിപാടി ഉദ്‌ഘാടനം ചെയ്തു. ഖാദറിന്റെ ഛായാചിത്രം മേയർ ഡോ. ബീന ഫിലിപ്പ്‌ അനാച്ഛാദനം ചെയ്യും. ഉച്ചയ്‌ക്കു ശേഷം  ‘ഭാഷയിലെ വേറിട്ട വഴികൾ ’ സെമിനാർ  യു കെ കുമാരൻ ഉദ്‌ഘാടനം ചെയ്യും.  വൈകിട്ട്‌ ആറിന്‌ ‘ഉറഞ്ഞാടുന്ന ദേശങ്ങൾ’   ഡോക്യുമെന്ററി പ്രദർശിപ്പിക്കും.

12ന്‌ രാവിലെ ഒമ്പതിന്‌ ‘ജന്മബന്ധത്തിന്റെ ചങ്ങലകൾ’ സെമിനാറിൽ കെ ഇ എൻ സംസാരിക്കും.  പകൽ മൂന്നിന്‌ ‘ദേശം, ദേശീയത, പ്രദേശികത’  വിഷയത്തിൽ കേരള സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ പി മോഹനൻ സംസാരിക്കും.  വൈകിട്ട്‌ മൂന്നരയ്‌ക്ക്‌  സമാപന സമ്മേളനം എം എ ബേബി ഉദ്‌ഘാടനം ചെയ്യും. ടി പത്മനാഭൻ മുഖ്യാതിഥിയാകും. സുഭാഷ്‌ ചന്ദ്രൻ അനുസ്‌മരണ പ്രഭാഷണവും ‘മനുഷ്യാനന്തര കാലത്തെ പൗരത്വം’  എന്ന വിഷയത്തിൽ ടി ടി ശ്രീകുമാർ സ്‌മാരക പ്രഭാഷണവും നിർവഹിക്കും.  ഖാദറിന്റെ രണ്ടു‌ പുസ്‌തകങ്ങൾ  കെ പി രാമനുണ്ണി പ്രകാശിപ്പിക്കും. പി കെ പാറക്കടവ്‌ ഏറ്റുവാങ്ങും.
ദേശാതിര്‍ത്തികള്‍ക്കും ഭാഷാതിര്‍ത്തികള്‍ക്കും ആദര്‍ശ വിശ്വാസാതിര്‍ത്തികള്‍ക്കും പൗരത്വനിയമങ്ങള്‍ക്കും വിലക്കാനാവാത്ത വിസ്മയമാണ് യു.എ.ഖാദര്‍ എന്ന ബഹുമുഖപ്രതിഭ.

 

Comments are closed.