DCBOOKS
Malayalam News Literature Website

രണ്ടു പക്ഷികളെ ഉന്നംവെച്ചാല്‍, രണ്ടും നഷ്ടപ്പെടും!

ഹെക്റ്റര്‍ ഗാര്‍സിയ, ഫ്രാന്‍സെസ്‌ക് മിറാലെസ് എന്നിവര്‍ ചേര്‍ന്ന് രചിച്ച ‘ഇക്കിഗായ്-ജീവിതം ആനന്ദകരമാക്കാന്‍ ഒരു ജാപ്പനീസ് രഹസ്യം  എന്ന പുസ്തകത്തില്‍ നിന്നും ഒരു ഭാഗം

തീവണ്ടിയുടെ ജനാലയിലൂടെ നോക്കിയാല്‍ കുന്നിന്‍മുകളില്‍ ഒരു സെന്‍സന്ന്യാസിമഠം കാണാം. 2000-ല്‍ പുറത്തിറങ്ങിയ ഡോറിസ് ഡോറിയുടെ  Enligtenment Guaranteed  എന്ന സിനിമയില്‍ താരങ്ങള്‍ സന്ദര്‍ശിക്കുന്ന ഒരു സന്ന്യാസിമഠം പോലെയുണ്ട്.

ഇതൊരു സിനിമയാണെന്ന് പറയാന്‍ കഴിയില്ല; അഭിനേതാക്കള്‍ അവരുടെ സ്വന്തം പേരുപയോഗിക്കുന്നു. തിരക്കഥയില്ലാതെ, സ്വന്തം ഇഷ്ടത്തിന് സംസാരിക്കുന്നു. അതുകൊണ്ട് ഡോക്യുമെന്ററി എന്നു വിളിക്കാം. രണ്ട് ജര്‍മന്‍ സഹോദരന്മാര്‍, ഊവെ, ഗുസ്തവ്-തങ്ങളുടെ സ്വകാര്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി ജപ്പാനിലെ ഒരു സെന്‍ സന്ന്യാസിമഠത്തിലേക്ക് Textയാത്രയാകുന്നു. ടോക്യോ മുഴുവന്‍ ചുറ്റിനടന്ന് അവര്‍ ഒടുവില്‍ സോജിജി മഠത്തിലെത്തി. അവിടെ സന്ന്യാസിമാര്‍ അവരെ പഠിപ്പിച്ചത്, ഒരു സമയം, ഒരു കാര്യം ചെയ്യുക, അതില്‍ ശ്രദ്ധ ചെലുത്തുക– എങ്ങനെ കത്തിയും മുള്ളും മറ്റും ഭംഗിയായി തുണിയില്‍ പൊതിഞ്ഞ് വെക്കാം, പലകകൊണ്ടുണ്ടാക്കിയ നിലം എങ്ങനെ മിനുക്കാം, എങ്ങനെ ധ്യാനിക്കാം, മന്ത്രം ചൊല്ലാം.

സന്ന്യാസികള്‍ അവരുടെ ദിനചര്യകളിലേര്‍പ്പെടുന്നത് അതേപടി പകര്‍ത്തുകയായിരുന്നു ക്യാമറ ചെയ്തത്. നടന്മാര്‍ അവരുടെ കൂടെ കൂടി എന്നുമാത്രം.

പല ജോലികള്‍ ഒരുമിച്ച് ചെയ്യുമ്പോള്‍ നിലവാരം കുറയും, നമ്മള്‍ കത്തിത്തീരും

ഈ കാലത്ത്, പല തരത്തിലുള്ള ശ്രദ്ധതിരിയലുകളാണ് നമ്മളുടെ ജീവിതം നിയന്ത്രിക്കുന്നത്. സാങ്കേതികത എല്ലാം മാറ്റി എന്നു പറഞ്ഞ് പരാതിപ്പെടുകയും അതു നല്‍കുന്ന സൗകര്യങ്ങളില്‍നിന്നും മുഖം തിരിക്കുകയും ചെയ്യുന്നത് അസംബന്ധമാണ്. നമ്മള്‍ ചെയ്യേണ്ടത് സാങ്കേതികതയെ നമ്മുടെ നിയന്ത്രണത്തിലാക്കുക എന്നതാണ്, അല്ലാതെ അതിനടിമപ്പെട്ട് പരാതി പറയുകയല്ല. ‘നിങ്ങളുടെ പ്രവൃത്തികളില്‍ ഒഴുക്ക് കണ്ടെത്തുക’ എന്ന വിഷയത്തെക്കുറിച്ച് ഞങ്ങള്‍ വിവരിച്ചുവല്ലോ. പഠനങ്ങള്‍ തെളിയിക്കുന്നത്, മനുഷ്യന്‍ നല്ല ‘മള്‍ട്ടിട്ടാസ്‌കേഴ്‌സ്’, പല ജോലികള്‍ ഒരുമിച്ച് ചെയ്യുന്നവര്‍, അല്ല എന്നാണ്. ഒന്നാമതായി, ഒന്നില്‍ കൂടുതല്‍ കാര്യങ്ങളില്‍ ഒരുപോലെ ശ്രദ്ധ ചെലുത്താന്‍ കഴിയില്ല. രണ്ടാമതായി, ഒരു കാര്യം പകുതി ചെയ്ത് മറ്റൊന്നിലേക്ക് പോയി തിരിച്ചുവരുമ്പോള്‍, നമ്മള്‍ ക്ഷീണിതരായിട്ടുണ്ടാവും. അതുകൊണ്ടാണ് ഒരു തോട്ടക്കാരനോ, പെയിന്ററോ നാലുമണിക്കൂര്‍ തുടര്‍ച്ചയായി ജോലി ചെയ്താലും ക്ഷീണിക്കാതിരിക്കുമ്പോള്‍, പല ജോലികള്‍ ഒരുമിച്ച് ചെയ്ത്, ഒരു മണിക്കൂറിനുള്ളില്‍ നമ്മള്‍ ക്ഷീണിതരാവുന്നത്.

ഒരു യൂ ട്യൂബ് വീഡിയോ കാണുന്നതിനിടയ്ക്ക്, പരീക്ഷയ്ക്ക് പഠിക്കുക, ഒപ്പം സെല്‍ഫോണില്‍ സന്ദേശങ്ങളയക്കുക, എന്നിങ്ങനെ മൂന്നു പ്രവൃത്തികള്‍ ഒരുമിച്ചു ചെയ്യുമ്പോള്‍, നമ്മള്‍ സമയം ലാഭിക്കുകയാണ് എന്നാണ് നമ്മളുടെ ധാരണ. ഇവ മൂന്നും മൂന്നായി തിരിച്ച് ഓരോന്നിനും അതിന്റേതായ സമയം കൊടുത്താല്‍ സമയത്തിലും നിലവാരത്തിലും പുരോഗതിയുണ്ടാവും. വേട്ടക്കാരുടെ പഴയ ഒരു ചൊല്ലുണ്ട്, ‘രണ്ടു താറാവുകളെ ഒരുമിച്ച് ഉന്നംവെച്ചാല്‍ രണ്ടും നഷ്ടപ്പെടും.’

തുടര്‍ന്ന് വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.