DCBOOKS
Malayalam News Literature Website

‘ജീവിതം ഒരു മോണാലിസച്ചിരിയാണ്’; പുസ്തകപ്രകാശനം ഡിസംബര്‍ 18ന്

 

കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിര്‍’, ‘ഒറ്റമരപ്പെയ്ത്ത് ‘,’നനഞ്ഞു തീര്‍ത്ത മഴകള്‍’ എന്നീ മൂന്ന് ബെസ്റ്റ്‌സെല്ലര്‍ പുസ്തകത്തിനു ശേഷം ദീപാനിശാന്തിന്റെ നാലാമത്തെ പുസ്തകം ‘ ജീവിതം ഒരു മോണാലിസച്ചിരിയാണ്’ എന്ന ഓർമ്മക്കുറിപ്പുകൾ ഡിസംബര്‍ 18, ശനിയാഴ്ച പ്രകാശനം ചെയ്യും. കോട്ടയം രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ലൈബ്രറി കൗണ്‍സില്‍ പുസ്തകമേളയോട് അനുബന്ധിച്ചാണ് പ്രകാശനച്ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.  വൈകുന്നേരം 4 മണിക്ക്  നടക്കുന്ന ചടങ്ങില്‍ ബെന്യാമിന്‍, സുരേഷ്  രജനി, ദീപാനിശാന്ത് എന്നിവര്‍ പങ്കെടുക്കും. ഡി സി ബുക്‌സാണ് പ്രസാധകര്‍.

ഓര്‍മ്മകളുടെ അടരുകളില്‍ നിന്ന് ചീന്തിയെടുത്ത അനുഭവങ്ങളുടെ കുറിപ്പുകള്‍. വെറും ഓര്‍മ്മക്കുറിപ്പുകളല്ല ഇവയൊന്നും തന്നെ. അതിനപ്പുറം സ്വന്തം ജീവിതാനുഭവങ്ങളെ മുന്‍നിറുത്തി മനുഷ്യരെ, സമൂഹത്തെ, സന്ദര്‍ഭങ്ങളെ, ജീവിതത്തെയെല്ലാം അടയാളപ്പെടുത്തുന്നതാണ് ഈ പുസ്തകം. നാം ഓരോരുത്തരുടെയും ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടങ്ങളില്‍ കണ്ടുമുട്ടിയിട്ടുള്ള മനുഷ്യരെയും അനുഭവങ്ങളെയും ജീവിതസന്ദര്‍ഭങ്ങളെയുമാണ് ദീപാനിശാന്ത് ഈ പുസ്തകത്തിലൂടെ കോറിയിടുന്നത്.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.