‘നിങ്ങളുടെ ദേശത്തിന്റെ കഥ’ ഞങ്ങളോട് പറയൂ, ഡി സി ബുക്‌സ് GIVE AWAY-യില്‍ പങ്കെടുക്കൂ
അതിരാണിപ്പാടത്തിന്റെ വിഖ്യാതമായ കഥ, ശ്രീധരന്റെ കഥ, എസ് കെ പൊറ്റെക്കാട്ടിന്റെ
ഒരു ദേശത്തിന്റെ കഥ മലയാളി വായിക്കാന്‍ തുടങ്ങിയിട്ട് 50 വര്‍ഷം. പുസ്തകം അരനൂറ്റാണ്ട് പിന്നിടുമ്പോള്‍ വായനക്കാര്‍ക്കൊപ്പം ഡി സി ബുക്‌സും ആഘോഷങ്ങളില്‍ പങ്കെടുക്കുകയാണ്.
അപകര്‍ഷതാ ബോധവും, കണക്കിനോടുള്ള ഭയവും, കുസൃതിയും, അച്ഛനോടുള്ള ഭക്തിയും, ചില്ലറ തല്ലുകൊള്ളിത്തരങ്ങളും, അല്പം സാഹിത്യത്തിന്റെ അസുഖവുമെല്ലാമുള്ള ഒരു ശ്രീധരന്‍ എല്ലാ മലയാളിയുടെ ഉള്ളിലും ഒളിച്ചിരിപ്പുണ്ടാകും. അതിരാണിപ്പാടം പോലെ ഒരു ഗ്രാമത്തെക്കുറിച്ച് നിങ്ങള്‍ക്കും പറയാനുണ്ടാകും. എങ്കില്‍ 1500 വാക്കുകളില്‍ നിങ്ങളുടെ ഗ്രാമത്തെക്കുറിച്ചുള്ള ഹൃദ്യമായ ഒരു കുറിപ്പ്/കഥ എഴുതൂ, ഡി സി ബുക്‌സ് GIVE AWAY -യില്‍ പങ്കെടുക്കൂ.
നിബന്ധനകള്‍
- നിങ്ങളുടെ ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ 1500 വാക്കില്‍ കവിയാത്ത ഹൃദ്യമായ ഒരു കഥ എഴുതൂ
- രചനകള്‍ മലയാളത്തിലായിരിക്കണം
- മൗലികമായ രചനകള്‍ മാത്രമാണു സ്വീകരിക്കുക
- രചനകള്‍ നിങ്ങളുടെ ഫോണ്‍ നമ്പരും വിലാസവും സഹിതം ഞങ്ങള്‍ നല്‍കിയിരിക്കുന്ന ലിങ്കില്‍ അയക്കേണ്ടതാണ്.
- ഒന്നിലധികം രചനകള്‍ അയക്കുന്നവരുടേത് പരിഗണിക്കുന്നതല്ല
- രചനകള്‍ അയക്കാനുള്ള അവസാന തീയതി ഡിസംബര്‍ 28
- തിരഞ്ഞെടുക്കപ്പെടുന്നവരെ വിളിച്ച് അറിയിക്കുന്നതായിരിക്കും.
- മികച്ച രചനകള്‍ ഡി സി ബുക്‌സ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും
- ഡി സി ബുക്‌സ് ഇന്‍സ്റ്റഗ്രാം/ഫേസ്ബുക് പേജുകള്‍ ഫോളോ ചെയ്യണം
- പോസ്റ്റ് നിങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ ഷെയര്‍ ചെയ്യണം
- രചനകള്‍ അയക്കേണ്ട അവസാന തീയ്യതി-ഡിസംബര്‍ 28
നിങ്ങളുടെ രചനകള്‍ പോസ്റ്റ് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ
ഒരു ദേശത്തിന്റെ കഥ ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ
രചനകള്‍ അയക്കേണ്ട അവസാന തീയ്യതി-ഡിസംബര്‍ 28
Comments are closed.