DCBOOKS
Malayalam News Literature Website

ശ്രീമദ് ഭാഗവതം-മൂലവും വ്യാഖ്യാനവും; നിത്യപാരായണത്തിനും സപ്താഹത്തിനും പ്രയോജനപ്പെടുന്ന രീതിയില്‍ തയ്യാറാക്കിയത്

പ്രീബുക്കിങ് തുടരുന്നു

ഭാരതീയ പുരാണങ്ങളില്‍വെച്ച് അതിശ്രേഷ്ഠമെന്ന് പുകഴ്ത്തപ്പെടുന്ന, ഭക്തിയും തത്ത്വവും മുക്തിയും പകര്‍ന്നുനല്കുന്ന വേദവ്യാസവിരചിതമായ വിശിഷ്ടഗ്രന്ഥം ശ്രീമദ് ഭാഗവതം-മൂലവും വ്യാഖ്യാനവും പ്രീബുക്കിങ് തുടരുന്നു. 4500 രൂപ മുഖവിലയുള്ള പുസ്തകം ആദ്യം ബുക്ക് ചെയ്യുന്ന 10,000 പേര്‍ക്ക് 2,999 രൂപയ്ക്ക് പ്രീബുക്ക് ചെയ്യാവുന്നതാണ്. 4 വാല്യങ്ങളിലായി പ്രസിദ്ധീകരിക്കുന്ന ഗ്രന്ഥത്തിന് 2400 പേജുകളാണുള്ളത്. വ്യാഖ്യാനം: ടി.എസ്. ഉണ്ണിക്കൃഷ്ണന്‍ നായര്‍.

സവിശേഷതകള്‍

  • നിത്യപാരായണത്തിനും സപ്താഹത്തിനും പ്രയോജനപ്പെടുന്ന രീതിയില്‍ തയ്യാറാക്കിയതാണ്
    ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ശ്രീമദ് ഭാഗവതം.
  • മൂലം മാത്രം വായിച്ചുപോകേണ്ടവര്‍ക്ക് അതിനുതകുന്ന രീതിയിലാണ് പേജുകള്‍
    സജ്ജീകരിച്ചിരിക്കുന്നത്.
  • മൂലത്തോടൊപ്പം വ്യാഖ്യാനവും അറിയേണ്ടവര്‍ക്ക് അതിനുള്ള സൗകര്യമുണ്ട്.
  • ഭാഗവതകഥകള്‍ അറിയേണ്ടവര്‍ക്ക് തുടര്‍ച്ചയായി അത് വായിച്ചുപോകാനും സാധിക്കും.
  • പ്രായം ചെന്നവര്‍ക്കും വായിക്കാനുള്ള സൗകര്യത്തിന് വലിയ അക്ഷരത്തില്‍ മൂലം നല്കിയിരിക്കുന്നു.
  • കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും മനസ്സിലാകുന്നതരത്തില്‍ ലളിതമായ ഭാഷയിലാണ് വ്യാഖ്യാനം നല്കിയിരിക്കുന്നത്.
  • സാധാരണ പുസ്തകത്തിന്റെ ഇരട്ടിവലിപ്പത്തില്‍ (ഡിമൈ 1/4 സൈസ്) ആണ് 4 വാല്യങ്ങളിലായിപുസ്തകങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്.
  • 600 ഓളം പേജുകള്‍ വരുന്ന 4 വാല്യങ്ങള്‍ ഉള്ളതിനാല്‍ സപ്താഹത്തിന് കൊണ്ടുപോകുന്നതിനും കൈയിലെടുത്ത് പാരായണം ചെയ്യുന്നതിനും സൗകര്യപ്രദമാണ്.
  • വളരെക്കാലം ഉപയോഗിക്കാവുന്ന വിധത്തില്‍ കട്ടിക്കവറും മേനിക്കടലാസുമാണ് പുസ്തകങ്ങള്‍ക്കുള്ളത്.
  • നാലു വാല്യങ്ങളും സൂക്ഷിച്ചു വയ്ക്കാവുന്ന പെട്ടിയും ഇതോടൊപ്പമുണ്ട്

എങ്ങനെയൊക്കെ പ്രീബുക്ക് ചെയ്യാം

  • ഒറ്റത്തവണ 2999 രൂപ. ഒന്നിച്ച് അടയ്ക്കുമ്പോള്‍ 1000 DC Rewards Points ലഭിക്കുന്നതാണ്.
  • തവണവ്യവസ്ഥയില്‍ (1000+1999) 30 ദിവസത്തിനുള്ളില്‍
    രണ്ടു ഗഡുക്കളായി അടയ്ക്കാം.
  • (1000+1100+1100) എന്നീ തവണകളായും അടയ്ക്കാം.

ബുക്കിങ്ങിന് വിളിക്കൂ: 9946 109101, 9947 055000 9946 109449, ഓണ്‍ലൈനില്‍: https://dcbookstore.com/books/srimad-bhagavatham-4-volumes കേരളത്തിലുടനീളമുള്ള ഡി സി ബുക്‌സ്/കറന്റ് ബുക്‌സ് പുസ്തകശാലകളിലൂടെയും ബുക്ക് ചെയ്യാം.  ഡി സി ബുക്‌സ്, കോട്ടയം 686 001 എന്ന വിലാസത്തില്‍ മണിഓര്‍ഡര്‍/ബാങ്ക് ഡ്രാഫ്റ്റ് അയച്ചും കോപ്പികള്‍ ഉറപ്പാക്കാം. കേരളത്തിലുടനീളമുള്ള ബുക്കിങ് ഏജന്‍സികളിലൂടെയും ബുക്ക് ചെയ്യാവുന്നതാണ്. വ്യവസ്ഥകള്‍ക്ക് സന്ദര്‍ശിക്കുക

 ഓണ്‍ലൈന്‍ ബുക്കിങ്ങിന് ക്ലിക്ക് ചെയ്യൂ

Comments are closed.