കവി ചുണ്ടയിൽ പ്രഭാകരൻ അന്തരിച്ചു
കോഴിക്കോട്: കവിയും എഴുത്തുകാരനുമായ ചുണ്ടയിൽ പ്രഭാകരൻ (73) അന്തരിച്ചു. സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യമായിരുന്നു. ഭാഷാപോഷിണി, മാതൃഭൂമി, കലാകൗമുദി തുടങ്ങി പ്രമുഖ വാരികകളിൽ 100 ലേറെ കവിതകൾ എഴുതിയിട്ടുണ്ട്.
ഡോ. പുനത്തിൽ കുഞ്ഞബ്ദുല്ലയുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കുകയുണ്ടായി. സ്മാരകശിലകൾ സീരിയലാക്കിയപ്പോൾ അണിയറയിൽ പ്രവർത്തിച്ചു. എം ടി, എൻ എൻ കക്കാട്,കടമ്മനിട്ട രാമകൃഷ്ണൻ, ആറ്റൂർ രവി വർമ്മ തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക എഴുത്തുകാരുമായി സൗഹൃദം കാത്തു സൂക്ഷിച്ചു. കുറച്ചു കാലമായി രചനാ രംഗത്ത് സജീവമായിരുന്നില്ല.
Comments are closed.