‘ബീന കണ്ട റഷ്യ’ കുട്ടികളെയും എഴുത്തുകാരാക്കുന്നു: എം.ടി. വാസുദേവന്‍ നായര്‍
കെ.എ. ബീനയുടെ ‘ബീന കണ്ട റഷ്യ’ എന്ന യാത്രാവിവരണ ഗ്രന്ഥം കുട്ടികളെപ്പോലും എഴുത്തുകാരാക്കാന്‍ പ്രോചോദനമാകുന്നുവെന്ന് എം.ടി. വാസുദേവന്‍ നായര്‍. ‘ബീന കണ്ട റഷ്യ’ എന്ന പുസ്തകം പുറത്തിറങ്ങി നാല്‍പത് വര്‍ഷം പൂര്‍ത്തിയായ വേളയില്‍ ഡി സി ബുക്‌സ് പുറത്തിറക്കിയ പ്രത്യേക പതിപ്പ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാണുന്ന കാഴ്ചകളൊക്കെ അക്ഷരങ്ങളാക്കി വാക്കുകളാക്കി മനോഹരമായി എഴുതുന്നതിനുള്ള കഴിവ് കെ.എം. ബീനയ്ക്ക് വേണ്ടുവോളമുണ്ടെന്നും എം.ടി. പറഞ്ഞു.
വീഡിയോ കാണാം
ബീന എന്ന കൗമാരക്കാരിയുടെ യാത്രാനുഭവങ്ങളുടെ പുസ്തകമാണ് ‘ബീന കണ്ട റഷ്യ’. സോവിയറ്റ് റഷ്യയില്‍ 1977-ല്‍ നടന്ന കുട്ടികളുടെ സാര്‍വദേശീയോത്സവത്തില്‍ പങ്കെടുത്ത ഇന്ത്യന്‍ പ്രതിനിധികളിലൊരാളാണ് ബീന. വിസ്മയങ്ങളുടെ യാത്രദിനങ്ങള്‍, നന്മയും സ്നേഹവും നിറഞ്ഞ അനുഭവങ്ങള്‍… മോസ്‌കോയും ആര്‍ത്തോക്കും മനസ്സുകളില്‍ കോറിയിട്ട ചൈതന്യവത്തായ സ്മരണകള്‍. സോവിയറ്റ് റഷ്യ ഇന്നില്ലെങ്കിലും ഓര്‍മ്മകള്‍ നിറയുന്ന വസന്തത്തിന്റെ ഇന്നലെകളിലേക്ക് കൗതുകകരമായ മടക്കയാത്രയായി ഈ കുറിപ്പുകള്‍ അനുഭവപ്പെടും.
Comments are closed.