തന്റേടി പാത്തു; പി. എ. നാസിമുദ്ദീന്‍ എഴുതിയ കവിത
ഗ്രാമീണതയിൽ നിന്ന് ഗ്രാമീണതയിലേക്കുതന്നെ പുറപ്പെട്ടുപോകുന്ന എട്ട് ജീവിതക്കാഴ്ചകളാണ് പി. എ. നാസിമുദ്ദീന്റെ ‘കേരളാ പോര്‍ട്രേറ്റുകള്‍’. നാസിമുദ്ദീന്റെ ആ കവിതക്കാഴ്ചകൾക്ക് കവികൂടിയായ ചിത്രകാരൻ സുധീഷ് കോട്ടേമ്പ്രം 8 ചിത്രങ്ങളും വരച്ചിരിക്കുന്നു എന്ന പ്രത്യേകതയുണ്ട്
ഇത്തള് കോരിയോ
മണ്ണ് കോരിയോ
തൊഴിലുറപ്പുപണിക്ക്
പോയോ
വീട്ടുസാമാനങ്ങള്‍ വാങ്ങി
തലയില്‍ വെച്ച്
ഷര്‍ട്ടുംതുണിയുമണിഞ്ഞ
സന്ധ്യയില്‍
മുമ്പിലൂടെ പോകുമ്പോള്‍
ഇത് ആണ്‍പിറന്നോനോ
ഞാന്‍ സംഭ്രമിക്കുന്നു
പണിതീരാത്ത വീട്ടില്‍
അവളെ കാത്തിരിക്കുന്നത്
തൊലി ചുളുങ്ങി
കണ്ണ് കാണാത്ത
പൊന്നുമ്മ മാത്രം
വെളുപ്പാന്‍ കാലത്ത്
തൂമ്പയുമായ്
അവള്‍
മണ്‍കൂനയോട്
പടവെട്ടുന്നു
ആണുങ്ങളെക്കാള്‍ വേഗത്തില്‍
മണ്ണ് ചുഴറ്റി
ലോറിയിലേക്കെറിയുന്നു
സോപ്പ് ചീപ്പ്
കണ്ണാടികള്‍
നടന്നു വില്‍ക്കുന്ന
ഒരുവനെ
പുതുമാപ്പിളയായ്
വീട്ടില്‍ കൂടെ പാര്‍പ്പിച്ചു
പൂര്‍ണ്ണരൂപം വായിക്കാന്‍ വായിക്കാന്‍ നവംബര്‍ ലക്കം പച്ചക്കുതിര വാങ്ങിക്കൂ
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും നവംബര്‍ ലക്കം ലഭ്യമാണ്
Comments are closed.