വീരാന്‍കുട്ടിയുടെ കവിതാസമാഹാരം ‘ഇനിയുള്ള ദിവസങ്ങള്‍’; പുസ്തകചര്‍ച്ച ഡിസംബര്‍ 11ന്
വീരാന്‍കുട്ടിയുടെ ‘ഇനിയുള്ള ദിവസങ്ങള്‍’ എന്ന പുതിയ കവിതാസമാഹാരത്തെ മുന്‍നിര്‍ത്തി നടക്കുന്ന ചര്‍ച്ച നാളെ (11 ഡിസംബര്‍ 2021 ശനി). ഉച്ചതിരിഞ്ഞ് 2.30 മുതല്‍
പനമരം കൈതക്കല്‍ കുറുവ ഫാമിലി റെസ്റ്ററന്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ കവിത വായന, പുസ്തകസംസാരം, ബുക് സൈനിങ് സെഷന് എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. വയനാട്ടിലെ വായനക്കാരും എഴുത്തുകാരും പരിപാടിയുടെ ഭാഗമാകും. ഡി സി ബുക്സാണ് പ്രസാധകര്.
Comments are closed.