‘സാമൂഹ്യനീതിയും ലിംഗജാതിബന്ധങ്ങളും ചില കേരളീയ വിചാരങ്ങള്‍’; സംവാദം തിങ്കളാഴ്ച
സംസ്കൃത സര്‍വകലാശാല ഏറ്റുമാനൂര്‍ കേന്ദ്രത്തിലെ മലയാള വിഭാഗം സംഘടിപ്പിക്കുന്ന സര്‍ഗ സംവാദ പരമ്പര തുടരുന്നു.’സാമൂഹ്യനീതിയും ലിംഗജാതിബന്ധങ്ങളും ചില കേരളീയ വിചാരങ്ങള്‍’ എന്ന വിഷയത്തില്‍ നവംബര്‍ 29-ാം തീയ്യതി തിങ്കളാഴ്ച സെമിനാര്‍ ഹാളില്‍ സംഘടിപ്പിച്ചിരിക്കുന്ന പ്രഭാഷണത്തിലും സംവാദത്തിലും പി.ഇ. ഉഷ, ദീപ. പി. മോഹന്‍ എന്നിവര്‍ പങ്കെടുക്കും. ഓണ്‍ലൈനായും ഓഫ്ലൈനായും പരിപാടിയുടെ ഭാഗമാകാം.
മലയാളത്തിലെ ശ്രദ്ധേയരായ പതിനഞ്ച് എഴുത്തുകാര്‍ തങ്ങളുടെ സര്ഗജീവിതത്തെക്കുറിച്ചു സംസാരിക്കുന്നതിനൊപ്പം ക്ഷണിക്കപ്പെട്ട നിരൂപകര്‍ എഴുത്തുകാരുമായി നടത്തുന്ന സംവാദങ്ങളുടെയും പൊതു ചര്‍ച്ചകളുടെയും വേദിയാണ് സര്‍ഗ സംവാദ പരമ്പര.
സച്ചിദാനന്ദന്, സക്കറിയ, സാറാജോസഫ്, കെ.ആര് മീര, സുനില്‍.പി.ഇളയിടം, എന്‍ പ്രഭാകരന്, പി.പവിത്രന്, എസ്.ഹരീഷ്, വിനോയ് തോമസ്, ഇ.പി.രാജഗോപാലന്‍, സന്തോഷ് മാനിച്ചേരി, ഇ.സന്തോഷ് കുമാര്‍, കെ.ജി.ശങ്കരപിള്ള ഉണ്ണി ആര്, പി.രാമന്, എന്‍.അജയകുമാര്‍, ജി.ശ്രീജിത്ത്, രാഹുല്‍ രാധാകൃഷ്ണന്, പി.പി.രാമചന്ദ്രന്, ലിജി നിരഞ്ജന, രാജശ്രീ ആര്, സിതാര, എം.എസ്, ശ്രീകല, അജീഷ് ജി ദത്തന്, ആര്യ.കെ തുടങ്ങിയവര്‍ വ്യത്യസ്ത ദിവസങ്ങളിലായി പരിപാടിയുടെ ഭാഗമാകുന്നു.
Comments are closed.