DCBOOKS
Malayalam News Literature Website

ശ്രീകണ്‌ഠേശ്വരത്തിന്റെ ശബ്ദതാരാവലി; മലയാളത്തിന്റെ അര്‍ത്ഥതലങ്ങള്‍ പഠിപ്പിച്ചുതന്ന മഹാനിഘണ്ടു

നമുക്ക് മലയാളത്തിന്റെ അര്‍ത്ഥതലങ്ങള്‍ പഠിപ്പിച്ചുതന്ന മഹാനിഘണ്ടു ഡിസി ബുക്‌സ് ശ്രീകണ്‌ഠേശ്വരത്തിന്റെ ശബ്ദതാരാവലി  സമ്പൂര്‍ണ്ണ മലയാള നിഘണ്ടു ഇപ്പോള്‍  വില്‍പ്പനയില്‍. 20 വര്‍ഷത്തെ കഠിനാധ്വാനത്തിന്റെയും പരിശ്രമത്തിന്റെയും ഫലമാണ് ‘ശബ്ദതാരാവലി’ സാദ്ധ്യമാക്കിയത്.

5 ലക്ഷത്തോളം വാക്കുകള്‍, അനായാസേന അര്‍ത്ഥം ഗ്രഹിക്കത്തക്ക രീതിയില്‍, സൂക്ഷ്മമായും സമഗ്രമായും പരിഷ്‌കരിച്ച പതിപ്പാകും വായനക്കാര്‍ക്ക് ലഭ്യമാകുക.  നിലവിലുള്ള ശബ്ദതാരാവലിയെക്കാള്‍ 50 ശതമാനത്തിലധികം ഉള്ളടക്കത്തില്‍ വര്‍ദ്ധന, കാലോചിതമായി പരിഷ്‌കരിച്ച് കൂടുതല്‍ വാക്കുകള്‍ ഉള്‍ക്കൊള്ളിക്കുകയും ഭാഷാപ്രയോഗസാധുതയ്ക്കായി പ്രധാന ഉദ്ധരണികള്‍ ചേര്‍ക്കുകയും ചെയ്തിരിക്കുന്നു. നിയമം, ശാസ്ത്രം, ഭരണഘടന, മാധ്യമം, ഫോക്‌ലോര്‍, വൈദ്യം, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഓഹരിവിപണി തുടങ്ങിയ സമസ്ത മേഖലകളിലെയും നൂതനപദങ്ങള്‍. ശബ്ദാടിസ്ഥാനത്തിലുള്ള പദനിഷ്പത്തിയും പദവിഭജനവും. അപശ്ബദനിഘണ്ടു, വിപരീതപദനിഘണ്ടു, ലഘുപുരാണനിഘണ്ടു, തിസോറബസ്, ജ്യോതിഷപദാവലി, സംഖ്യാശബ്ദേകാശം, ഭരണ ഭാഷാ പദാവലി, പര്യായ കോശം
എന്നിവ അനുബന്ധമായി ചേര്‍ത്തിരിക്കുന്നു. ഭാഷാപണ്ഡിതന്മാരും ലക്‌സിക്കോഗ്രഫിവിദഗ്ദ്ധരും ദ്രാവിഡഭാഷാ ഗവേഷകരും വിദഗ്ദ്ധ എഡിറ്റോറിയല്‍ ടീമും വര്‍ഷങ്ങളോളം ചെലവഴിച്ച് തയ്യാറാക്കിയ സൂക്ഷ്മവും സമഗ്രവുമായ നിഘണ്ടു.

ഇപ്പോൾ തന്നെ ബുക്ക് ചെയ്യാൻ സന്ദർശിക്കൂ

Comments are closed.