DCBOOKS
Malayalam News Literature Website

ഡീസീ അപ്മാര്‍ക്കറ്റ് ഫിക്ഷന്‍; ആദ്യ ഏഴ് പുസ്തകങ്ങള്‍ ബിപിന്‍ ചന്ദ്രന്‍ പ്രകാശനം ചെയ്തു

 

ഡീസീ അപ്മാര്‍ക്കറ്റ് ഫിക്ഷന്‍ മുദ്രണത്തിലൂടെ പുറത്തിറങ്ങുന്ന ആദ്യ ഏഴ് പുസ്തകങ്ങള്‍ ബിപിന്‍ ചന്ദ്രന്‍ ഫേസ്ബുക്കിലൂടെ പ്രകാശനം  ചെയ്തു.

അന്‍വര്‍ അബ്ദുള്ളയുടെ ‘കോമ’,  റിഹാന്‍ റാഷിദിന്റെ ‘യുദ്ധാനന്തരം’, ബിനീഷ് പുതുപ്പണം രചിച്ച  ‘പ്രേമനഗരം’, മായാ കിരണിന്റെ ‘ദി ബ്രെയിന്‍ ഗെയിം’,അനുരാഗ് ഗോപിനാഥിന്റെ ‘ദ്രാവിഡക്കല്ല്’ ,അനൂപ് എസ് പിയുടെ ‘അന്വേഷണച്ചൊവ്വ’,  ശ്രീജേഷ് ടി പിയുടെ ‘നാല്‍വര്‍ സംഘത്തിലെ മരണക്കണക്ക്’ എന്നീ പുസ്തകങ്ങളാണ് ബിപിന്‍ ചന്ദ്രന്‍ ഫേസ്ബുക്കിലൂടെ പ്രകാശനം ചെയ്തത്.  ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെയും  സംസ്ഥാനത്തുടനീളമുള്ള ഡി സി/കറന്റ് പുസ്തകശാലകളിലൂടെയും പുസ്തകങ്ങള്‍ സ്വന്തമാക്കാവുന്നതാണ്.

ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.