‘ഒത്തുചേരാം’ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പ് ജനുവരി 20 മുതല്‍
നാല് പകലിരവുകള്‍ കോഴിക്കോടിനെ സജീവമാക്കാന് ആറാമത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് ജനുവരി 20 ന് തുടക്കമാകും. ഇന്നലെ നടന്ന സാഹിത്യോത്സവത്തിന്റെ സംഘാടകസമിതിയോഗത്തിലാണ് പ്രഖ്യാപനം. കോഴിക്കോട് കടപ്പുറത്തെ കെ എല്‍ എഫ് വേദിയില്‍ നടന്ന യോഗം വിനോദസഞ്ചാരവകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. തീമിന്റെ പ്രകാശനവും മന്ത്രി നിര്‍വ്വഹിച്ചു. ‘ഒത്തുചേരാം’ എന്ന ആശയത്തിലൂന്നിയാണ് ഇത്തവണ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ സംഘടിപ്പിച്ചിരിക്കുന്നത്.
കെ എൽ എഫ് രജിസ്ട്രേഷൻ ഉദ്ഘാടനം തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ നിര്‍വ്വഹിച്ചു.
കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് 2022 ജനുവരി 20,21,22,23 തീയതികളില്‍ കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന കെ.എല്‍.എഫ് ആറാം പതിപ്പില്‍ രണ്ട് വാക്സിനെടുത്തവർക്ക് മാത്രമാകും പ്രവേശനം.
ജനറൽ കൺവീനർ ഡോ എ കെ അബ്‌ദുൾ ഹക്കിം ,കെ എൽ എഫ് ചെയർമാൻ എ പ്രദീപ്കുമാര്‍, മേയർ ഡോ ബീന ഫിലിപ്പ് , ഡെപ്യൂട്ടി മേയർ മുസഫർ അഹമ്മദ്, കെ എൽ എഫ് ചീഫ് ഫെസിലിറ്റേറ്റർ രവി ഡി സി, പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ വി ശശി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
അന്താരാഷ്ട്രതലത്തില്‍ സാംസ്‌കാരിക കേരളത്തിന്റെ യശസ്സ് ഉയര്‍ത്തിയ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ലോകത്തിലെ മറ്റേത് സാഹിത്യോത്സവങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമാണ്. പൂര്‍ണ്ണമായും ജനങ്ങളുടെ പങ്കാളിത്തത്തോടെയുള്ള സാഹിത്യോത്സവമാണിത്.
ലോകത്തിലെ പ്രഗത്ഭരായ എഴുത്തുകാരെയും ചിന്തകരെയും കലാകാരന്മാരെയും ഉള്‍പ്പെടുത്തി ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനായി കാത്തിരിക്കൂ.
രജിസ്‌ട്രേഷനായി ക്ലിക്ക് ചെയ്യൂ
Comments are closed.