ഡോ. സതീദേവിയുടെ ‘അഗ്നി ശലഭങ്ങള്‍’; പുസ്തക പ്രകാശനം വെള്ളിയാഴ്ച
ഡോ. സതീദേവിയുടെ ‘അഗ്നി ശലഭങ്ങള്‍- എന്നും അഗ്നിയില്‍ ഹോമിക്കപ്പെടുന്ന പെണ്‍ജീവിതങ്ങള്‍’ എന്ന ഓര്‍മ്മപുസ്തകം നാളെ (19 നവംബര്‍ 2021 വെള്ളി) പ്രകാശനം ചെയ്യും. തൃശ്ശൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ അലുംനി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കേരള ആരോഗ്യ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.മോഹനന്‍ കുന്നുമ്മലില്‍ നിന്നും ജയരാജ് വാര്യര്‍ പുസ്തകം സ്വീകരിക്കും. ഡോ.ഗിരിജാമണി വി.കെ. പുസ്തക പരിചയം നടത്തും. വി.കെ.രാജു, ഡോ.സബൂറ ബീഗം, ഡോ.വിജയലക്ഷ്മി എം.ടി., ഡോ. ഉണ്ണികൃഷ്ണന്‍ വി.വി., ഡോ.സതീശന്‍ ബി, ഡോ.സതീദേവി.വി.കെ., അഞ്ജാസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. ഡി സി ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.
”ഇതിനെ ഒരു ‘ആത്മകഥ’യായിട്ടല്ല ഞാന്‍ കാണുന്നത്. അല്ലെങ്കില്‍ത്തന്നെ ഒരു ആത്മകഥയെഴുതാനുള്ള പ്രായമൊന്നും സതീദേവിക്ക് ആയിട്ടില്ല. ഒരു ചലച്ചിത്രകാരന്റെ കണ്ണിലൂടെ നോക്കുമ്പോള്‍ ലക്ഷണമൊത്ത ഒരു പ്രണയകഥയാണ് ഈ പുസ്തകം. ഏറ്റവും ലളിതമായ ഭാഷയാണ് ഏറ്റവും നല്ല ഭാഷ എന്ന് അറിവുള്ളവര്‍ പറയാറുണ്ട്. സതീദേവി എഴുതിയത് ദുരൂഹതയില്ലാത്ത, കാപട്യമില്ലാത്ത നല്ല ഭാഷയിലാണ്. മനസ്സിന്റെ തിരശ്ശീലയില്‍ ഒരു സിനിമ കാണുന്നതുപോലെ…അവരുടെ അനുഭവങ്ങള്‍ക്ക് ഞാനും സാക്ഷിയായതുപോലെ”… – സത്യന്‍ അന്തിക്കാട്
Comments are closed.