ഉണ്ണി ബാലകൃഷ്ണന്റെ ‘പ്രായമാകുന്നില്ല ഞാന്‍’ പ്രകാശനം ചെയ്തു
ഉണ്ണി ബാലകൃഷ്ണന്റെ ഏറ്റവും പുതിയ പുസ്തകം ‘പ്രായമാകുന്നില്ല ഞാന്‍’ പ്രകാശനം ചെയ്തു. ഡി സി ബുക്സ് മെഗാ ബുക്ക് ഫെയറിനോടനുബന്ധിച്ച് മഹാത്മാ അയ്യങ്കാളി ഹാളില്‍ (വിജെടി ഹാള്‍) നടന്ന ചടങ്ങില്‍ ബി. രാജീവന്, എം.ജി രാധാകൃഷ്ണന് എന്നിവര്‍ ചേര്‍ന്ന് പുസ്തകം പ്രകാശനം ചെയ്തു.
പ്രായത്തെക്കുറിച്ച് സംസാരിക്കാന്‍ എന്തിരിക്കുന്നു എന്നു തോന്നാം. പ്രായം അത്ര ലളിതമായ ഒരു പ്രതിഭാസമല്ല. പ്രായം അത്രവേഗം നമുക്ക് പിടിതരുന്ന ഒരു പ്രതിഭാസവുമല്ല. ഒന്നോര്‍ത്തു നോക്കൂ… എന്തുകൊണ്ട് എനിക്കും നിങ്ങള്‍ക്കും പ്രായമാകുന്നു? ജനിച്ചതുകൊണ്ടും ജീവിക്കുന്നതുകൊണ്ടും എനിക്കും നിങ്ങള്‍ക്കും പ്രായമാകുന്നു. പക്ഷേ, ജീവിക്കാന്‍ എന്തിന് പ്രായമാകണം? പ്രായമാകാതെയും ജീവിക്കാമല്ലോ? ജനിച്ചാല്‍ ഒരിക്കല്‍ മരിക്കണം. അതുകൊണ്ട് പ്രായമാകണം. പക്ഷേ പ്രായമാകാതെയും മരിക്കാറുണ്ടല്ലോ!
ഒരാളുടെ പ്രായം മനുഷ്യസമൂഹത്തിന്റെ നാളിതുവരെയുള്ള ചരിത്രത്തിന്റെ ആകെ തുകയാകുന്നു! എന്റെയും നിങ്ങളുടെയും ജീവിതം ആകെ മനുഷ്യചരിത്രത്തിന്റെ നേട്ടങ്ങളുടെ എല്ലാം സമ്പൂര്‍ണതയാകുന്നു. ദീര്‍ഘമായ നമ്മുടെ ആയുഷ്കാലം എന്റെയോ നിങ്ങളുടെയോ സ്വന്തം നിര്‍മ്മിതിയല്ല. അനേകകോടി വര്‍ഷങ്ങളിലൂടെ ഈ പ്രപഞ്ചത്തില്‍, ഭൂമിയില്‍, ബാക്ടീരിയ മുതല്‍ ആദിമ മനുഷ്യനും ആധുനിക മനുഷ്യനും വരെ കൂട്ടുചേര്‍ന്ന് നിര്‍മ്മിച്ചെടുത്ത ഒരാവാസ വ്യവസ്ഥയുടെ സൃഷ്ടിയാണത്.
Comments are closed.