ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത എണ്ണമറ്റ ജൈവിക പഠന സാധ്യതകളുടെ ഇടമാണ് ഇന്ത്യ: പ്രണയ് ലാല്‍
നൂറ്റാണ്ടുകളുടെ ജൈവിക ചരിത്രത്തെക്കുറിച്ചുള്ള ഇനിയും കണ്ടെടുത്തിട്ടില്ലാത്ത അവശേഷിപ്പുകള്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഇപ്പോഴും ഉണ്ടെന്ന് ബയോകെമിസ്റ്റും പരിസ്ഥിതി പ്രവര്‍ത്തകനുമായ പ്രണയ് ലാല്‍. വിസ്മയകരമായ ജൈവ വൈവിധ്യമുള്ള മേഖലയാണിത്. എന്നാല്‍, ആവശ്യമായ പഠനങ്ങള്‍ നടന്നിട്ടില്ല.
‘ഇന്‍ഡിക- ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ ആഴത്തിലുള്ള സ്വാഭാവിക ജൈവിക ചരിത്രം’ എന്ന തന്റെ കൃതി അവതരിപ്പിച്ച് ആസ്വാദകരോട് സംവദിക്കുകയായിരുന്നു അദ്ദേഹം. മേളയുടെ രണ്ടാമത്തെ വെള്ളിയാഴ്ചയായ നവംബര്‍ 12 ന്, വൈകിട്ട് 8. 30 മുതല്‍ 9. 30 വരെ ഡിസ്കഷന് ഫോറം 3 ഇല്, അനൂപ് അവതാരകനായ പരിപാടിയില്‍ വിദ്യാര്‍ത്ഥികളടക്കം നിരവധിപേര്‍ പങ്കെടുത്തു. ഒരുപക്ഷേ, ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ ഭൂമിശാസ്ത്രപരമായ പഠനങ്ങളെ മറികടന്ന്, സ്വാഭാവിക ജൈവിക ചരിത്രത്തില്‍ ഊന്നിക്കൊണ്ടുള്ള ഈ വിഷയത്തിലെ ഒരേയൊരു കൃതിയാണിതെന്നും നിരൂപകര്‍ അഭിപ്രായപ്പെടുന്നു.
Comments are closed.