DCBOOKS
Malayalam News Literature Website

കാലാവസ്ഥ വ്യതിയാനത്തെ ശരിയായി അഭിസംബോധന ചെയ്യാൻ നമ്മൾ ഇനിയും തയ്യാറായിട്ടില്ല: അമിതാവ് ഘോഷ്

കാലാവസ്ഥ വ്യതിയാനത്തെ ശരിയായി അഭിസംബോധന ചെയ്യാന്‍ നമ്മള്‍ ഇനിയും തയ്യാറായിട്ടില്ലെന്ന് അമിതാവ് ഘോഷ്. ഏറെ ഗൗരവത്തോടെ സമീപിക്കേണ്ട വിഷയമാണ് കാലാവസ്ഥ വ്യതിയാനമെന്നും ഉത്തരവാദിത്തത്തോടെ പ്രതികരിക്കാൻ വ്യക്തികൾക്കടക്കം ബാധ്യതയുണ്ടെന്നും അമിതാവ് ഘോഷ് പറഞ്ഞു. വൈകിട്ട് 8. 30 മുതൽ 9. 30 വരെ ഇന്റലെക്ച്വൽ ഹാളിൽ, നടന്ന മുഖാമുഖം പരിപാടിയിൽ സംവദിക്കുകയായിരുന്നു അദ്ദേഹം.

തന്റെ ഏറ്റവും പുതിയ കൃതിയായ ‘ഒരു ജാതിക്ക ശാപം:- പ്രതിസന്ധിയിലായ ഒരു ഗ്രഹത്തിന്റെ ദൃഷ്ടാന്തങ്ങൾ’ എന്ന നോവലിലേക്കാണ് ഇന്ത്യയിൽ നിന്നുള്ള ജ്ഞാനപീഠ പുരസ്കാര ജേതാവ് കൂടിയായ അമിതാവ് ഘോഷ് ആസ്വാദകരെ ക്ഷണിച്ചത്. ലോകമെങ്ങും സജീവ ശ്രദ്ധയിലുള്ള ആഗോള താപനം, കാലാവസ്ഥാ വ്യതിയാനം, അവ മൂലമുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങൾ, എന്നിവയെ അഭിസംബോധന ചെയ്യുന്ന നോവൽ അതിൽ നിന്നും ഉൾക്കൊള്ളേണ്ട പാഠങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാധ്യമ പ്രവർത്തക അഞ്ജന ശങ്കർ സംവാദകയായ പരിപാടി ആസ്വാദക പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

 

Comments are closed.